0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 307
വീട്ടിലേക്ക് ചെന്നു നിൽക്കാമെന്ന്.... അച്ഛനും അമ്മയും കുറേനാളായി പറയ്വായിരുന്നു കുട്ടികളെ ഒന്ന് കാണണമെന്ന്... ഇതിനെയൊക്കെയോ... അച്ചു അതും പറഞ്ഞ് കവിളും തടവി ഹരിയുടെ ചെവിയ്ക്കിട്ട് പണി കൊടുക്കാൻ തുടങ്ങി...അത് കേട്ടതും ഹരി അവനെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് വീണ്ടും ത്രേയയോട് വിശേഷങ്ങൾ തിരക്കാൻ തുടങ്ങി... പിന്നെ കുറേനേരത്തെ സംസാരത്തിന് ശേഷം  പ്രീയ തന്നെയാണ് എല്ലാവരേയും കഴിയ്ക്കാനായി ക്ഷണിച്ചിരുത്തിയത്....
ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് പൂവള്ളിയിലെ ഡൈനിംഗ് ടേബിളിന് ചുറ്റും അത്രയും അംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത്... മുതിർന്ന അംഗങ്ങളെല്ലാം കഴിച്ചെഴുന്നേറ്റ ശേഷം സ്വസ്ഥമായും സമാധാനമായും ചളിയും മണ്ടത്തരങ്ങളും പുറത്തിറക്കി കൊണ്ടാണ് ഇളം തലമുറകൾ ഭക്ഷണം കഴിച്ചു തുടങ്ങിയത്.... അതിനിടയിലാണ് രാവൺ ഫുഡ് കഴിയ്ക്കാനായി ഡൈനിംഗ് ഏരിയയിലേക്ക് നടന്നടുത്തത്....മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ മൊബൈൽ സ്ക്രോൾ ചെയ്ത് വന്ന രാവൺ ത്രേയയ്ക്ക് അരികിലായി കിടന്ന ചെയർ വലിച്ചിട്ടിരുന്നു.... ഫുഡ് പ്ലേറ്റിലേക്ക് എടുത്ത് വച്ചപ്പോഴാണ് അവന്റെ നോട്ടം ത്രേയയിലേക്ക് പോയത്.... ഞൊടിയിട നേരം കൊണ്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... ഇനിയെന്താണ് നടക്കാൻ പോകുന്നതെന്ന ആകാംക്ഷയായിരുന്നു ചുറ്റിലുമുള്ള മുഖങ്ങളിൽ...ആ മുഖങ്ങളിലേക്കൊന്നും നോട്ടം കൊടുക്കാതെ പ്ലേറ്റ് ടേബിളിലേക്ക് തന്നെ ഒരൂക്കോടെ നീക്കി വെച്ച് അവനെഴുന്നേറ്റു... രാവൺ... എവിടേക്കാ...ഇരിക്കെടാ...രാവിലെയും ഇങ്ങനെ ആയിരുന്നില്ലേ... അഗ്നീടെ വാക്കുകൾ കേട്ടിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കാറ്റുപോലെ അവൻ നടന്നകന്നു....എല്ലാവരിലും അത് സങ്കടമുളവാക്കിയെങ്കിലും അതെല്ലാം കണ്ട് സന്തോഷിച്ചു നിൽക്ക്വായിരുന്നു വേദ്യ... രാവണിനെ നേരിട്ട് കണ്ട് എല്ലാം സംസാരിയ്ക്കണം എന്ന് മനസ്സിലോർത്തു കൊണ്ടാണ് ത്രേയ കഴിച്ചെഴുന്നേറ്റത്.....പിന്നീടുള്ള സമയമത്രയും രാവണിനെ ഒന്നൊറ്റയ്ക്ക് കിട്ടാൻ ത്രേയ ആത്മാർത്ഥമായി പ്രാർത്ഥിച്ചു... ഉച്ചയൂണ് കഴിഞ്ഞ് റൂമിലേക്ക് ചെന്ന് ഡ്രസും ബുക്സും ഒക്കെയൊന്ന് അടുക്കി വച്ചപ്പോഴേക്കും നിദ്രാദേവത അവളെ മാടി വിളിച്ചു തുടങ്ങി....പിന്നെ അതിന് വഴങ്ങി അവള് കുറേ നേരം സുഖസുഷ്പ്തിയിലാണ്ടു....ഉച്ചയുറക്കമൊക്കെ കഴിഞ്ഞെഴുന്നേറ്റപ്പോഴും പൂവള്ളിയാകെ നിശബ്ദമായിരുന്നു...കാരണം ആൺപടകളെല്ലാം outing ന് ഇറങ്ങിയ സമയമായിരുന്നു അത്....ഒരസ്സല് കുളിയൊക്കെ പാസാക്കി വിളക്ക് വെച്ച് തൊഴുതപ്പോഴും മറ്റംഗങ്ങളൊന്നും ത്രേയയിലേക്ക് ശ്രദ്ധ കൊടുക്കാൻ പോയില്ല...എല്ലാറ്റിനും ഒടുവിൽ രാത്രിയിലെ ഫുഡ് കഴിപ്പും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോഴാണ് ത്രേയയുടെ പ്രാർത്ഥന കേട്ടപോലെ ആ അവസരം വീണു കിട്ടിയത്.. രാവൺ ഒറ്റയ്ക്ക് റൂമിലേക്ക് കയറി പോകുന്നത് കണ്ട് ചുറ്റിലും ആരുമില്ല എന്നുറപ്പ് വരുത്തി ത്രേയ അവന് പിറകേ വച്ചു പിടിച്ചു....മുഖ്യ ശത്രുക്കളായ വൈദിയും,പ്രഭയും തറവാട്ടിൽ തിരിച്ചെത്തിയിരുന്നില്ല...പിന്നെയുള്ള മുഖ്യ ശത്രുക്കൾ വേദ്യയും ഊർമ്മിളയും ആയിരുന്നു...അവര് നേരത്തെ കിടക്കേം ചെയ്തു... എല്ലാം മനസിൽ കണക്ക് കൂട്ടി

💬 Comments

View all comments