Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
കൊണ്ട് ത്രേയ രാവണിന്റെ റൂമിന് മുന്നിലേക്ക് വന്നു നിന്നു...
ശ്വാസം ഒന്ന് നീട്ടിയെടുത്ത ശേഷം ഡോറിന്റെ ഹാന്റിൽ ലോക്ക് തിരിച്ചു കൊണ്ട് അവൾ ഡോറ് തുറന്ന് അകത്തേക്ക് കയറി...റൂമിന്റെ സെന്ററിലായുള്ള ടേബിളിൽ നിരത്തി വച്ചിരുന്ന മദ്യക്കുപ്പികളും ഐസ് ക്യൂബ്സും കണ്ട് അവളൊന്ന് ഞെട്ടി... അവളുടെ ഞെട്ടലോടെയുള്ള ആ നോട്ടം പിന്നെ നേരെ പോയത് നെഞ്ചിൽ മദ്യം നിറച്ച ഗ്ലാസിട്ടുരുട്ടി ചിന്തയിലാണ്ടിരിക്കുന്ന രാവണിലേക്കാണ്...
ആ കാഴ്ച കണ്ട് മനസിലെന്തൊക്കെയോ കണക്ക് കൂട്ടിയുറപ്പിച്ചു കൊണ്ട് അവൾ ഡോറടച്ച് കുറ്റിയിട്ടു....ഡോറടച്ച ശബ്ദം കേട്ട് രാവണിന്റെ നോട്ടം ത്രേയയിലേക്ക് വീണു....
മദ്യ ലഹരിയുടെ തളർച്ചയോ ആലസ്യമോ അവന്റെ കണ്ണുകളിൽ ബാധിച്ചിരുന്നില്ല...അവളെ കണ്ട മാത്രയിൽ തന്നെ ആ കണ്ണുകളിൽ ദേഷ്യത്തിന്റെ കനൽ പടർന്നു....ചുവപ്പ് തെളിഞ്ഞ അവന്റെ കണ്ണുകളും മുഖത്തെ വരിഞ്ഞു മുറുകിയ ഞരമ്പുകളും ത്രേയയിൽ ചെറിയ പേടിയുളവാക്കി തുടങ്ങി.... എങ്കിലും പഴയ രാവണെ മനസ്സിലോർത്ത് അവളൊന്ന് ശ്വാസം വലിച്ചു വിട്ടു തയ്യാറെടുത്തു നിന്നു...
ആരോട് ചോദിച്ചിട്ടാടീ നീയെന്റെ റൂമിലേക്ക് കയറിയത്.....
ഒരലർച്ചയോടെ അതും പറഞ്ഞ് കൈയ്യിലിരുന്ന ഗ്ലാസ് ഒരൂക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് രാവൺ ചെയറിൽ നിന്നും ചാടി എഴുന്നേറ്റു....രാവണിന്റെ ദേഷ്യം അത്രയും അതിരുകടന്ന് ത്രേയ കാണുന്നത് അതാദ്യമായിരുന്നു... അത് കണ്ടമാത്രയിൽ തന്നെ അവളുടെ കൈകാലുകൾ വിറയലോടെ ചലിക്കാൻ തുടങ്ങി.... എങ്കിലും രാവണിന് മുന്നിൽ തോറ്റു കൊടുക്കാതെ രണ്ടും കല്പിച്ച് അവളവിടെ തന്നെ നിലയുറപ്പിച്ചു....
നിന്നോട് ചോദിച്ചത് കേട്ടില്ലേടീ...
രാവണിന്റെ സ്വരത്തിൽ കലർന്നിരുന്ന പരുഷമായ ധ്വനിയും ശബ്ദത്തിന്റെ കടുപ്പവും അവളെ ഒരു ചുവട് പിറകിലേക്ക് ചലിപ്പിച്ചു....അവൾ പിന്നിലേക്ക് പോയതിന് അനുസൃതമായി അവനൊരൂക്കോടെ അവൾക്കരികിലേക്ക് നടന്നടുത്ത് അവളുടെ ഇരുതോളിലും കൈ ചേർത്ത് അവളെയൊന്ന് ഉലച്ചു.,.
ഇനിയും എന്താടീ നിന്റെ ഉദ്ദേശം...എന്റെ സർവ്വ നാശമോ...അതോ എന്റെ മരണമോ...പറയെടീ...
ഉച്ചത്തിൽ അത്രയും ചോദിച്ച് കൊണ്ട് അവനവളിൽ തുടരെത്തുടരെ ബലം പ്രയോഗിച്ച് കൊണ്ടിരുന്നു.... പക്ഷേ അവൻ പറഞ്ഞ അവസാന വാക്ക് കേട്ടതും ത്രേയ നിറകണ്ണുകളോടെ അവന്റെ ചുണ്ടിൽ കൈ ചേർത്ത് അവന്റെ സംസാരത്തെ തടുത്ത് വച്ചു....
രാവൺ...പ്ലീസ് നീയിങ്ങനെയൊന്നും പറയല്ലേ...!!!
നിന്റെ സർവ്വനാശം ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് നിനക്ക് തോന്നുന്നുണ്ടോ....
ത്രേയേടെ ആ പറച്ചില് കേട്ട് അവന്റെ ചുണ്ടിൽ അമർന്നിരുന്ന അവളുടെ കൈയ്യിനെ തട്ടിയെറിഞ്ഞു കൊണ്ട് അവനവളെ ഒരൂക്കോടെ പിന്നിലേക്ക് തള്ളിവിട്ടു...ആ ശക്തിയിൽ പിന്നിലേക്കൊന്ന് ആഞ്ഞു പോയെങ്കിലും നിലത്തേക്ക് തെറിച്ചു വീഴാതെ അവളവിടെ പിടിച്ചു നിന്നു...പതിയെ മുഖമുയർത്തി രാവണിനെ നോക്കുമ്പോൾ മുഖത്തൊരു പരിഹാസച്ചുവ കലർന്ന
💬 Comments
View all comments