0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 309
പുഞ്ചിരി നിറച്ച് നിൽക്ക്വായിരുന്നു അവൻ... നീ എന്റെ സർവ്വനാശം ആഗ്രഹിച്ചിരുന്നില്ല അല്ലേ... ഹോ..അത് ഞാൻ അറിയാൻ വൈകി പോയല്ലോ ത്രയമ്പക വേണുഗോപൻ....വളരെ വളരെ വൈകിപ്പോയി....!!! ഒരുതരം പുച്ഛത്തോടെ അവനതും പറഞ്ഞ് അവളെ തന്നെ കലിപ്പോടെ നോക്കി നിന്നു... നീ പറഞ്ഞത് ശരിയാണ് രാവൺ...നീ അറിയാൻ വൈകി... ഒരുപാട്... ഒരുപാട് വൈകി... ഇപ്പോഴും നീ അത് അറിയാൻ ശ്രമിക്കുന്നത് പോലുമില്ല...അതാണ് ഇപ്പോഴും എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്.... പഴങ്കഥകളുടെ കെട്ടഴിക്കാൻ വേണ്ടിയാണ് നീ ഇവിടേക്ക് വന്നതെങ്കിൽ അത് വേണ്ട...അത് കേൾക്കാനോ,വിചാരണ നടത്താനോ എനിക്ക് താല്പര്യമില്ല... രാവൺ പറഞ്ഞത് കേട്ട് ത്രേയ ഒന്ന് പുഞ്ചിരിച്ച് നിന്നു... ഇല്ല രാവൺ...ഇനി നിനക്ക് മുന്നിൽ ഞാനായി ഒരു പഴങ്കഥകളുടേയും കെട്ടഴിക്കാൻ വരില്ല.... അന്നുണ്ടായ എല്ലാ കഥകളും പൂർണമായി എനിക്കറിയില്ല... പക്ഷേ ഒന്നു മാത്രം അറിയാം... അന്നുമുതൽ ഇന്നുവരെ ഈ ത്രേയയ്ക്കുണ്ടായത് നഷ്ടങ്ങൾ മാത്രമായിരുന്നു... ആ നഷ്ടങ്ങളും പേറി ജീവിക്കാൻ തന്നെയാണ് എന്റെ തീരുമാനം... അതുകൊണ്ട് തന്നെ അന്നത്തെ issues എല്ലാം ഞാനപ്പൊഴേ അവിടെ ഉപേക്ഷിച്ചു... പക്ഷേ നീ ഒരിക്കലും അതിനെ മറന്നു കളയില്ല എന്നെനിക്കറിയാം... അതുകൊണ്ട് ആ സംഭവങ്ങളുടെ സത്യാവസ്ഥ ഞാൻ പറയാതെ തന്നെ കണ്ടെത്താനുള്ള എല്ലാ responsibility നിനക്കാണ് രാവൺ.... നിനക്ക് മാത്രം.....
ത്രേയയുടെ വാക്കുകൾ കേട്ട് ഒരുതരം സംശയഭാവത്തോടെ രാവണിന്റെ നെറ്റിത്തടങ്ങൾ ചുളിഞ്ഞു.... അന്നത്തെ സംഭവത്തിന് ശേഷം അടുത്ത നാടകവുമായി ഇറങ്ങിയതാണോ നീ... രാവണിന്റെ ആ ചോദ്യം കേട്ട് ത്രേയ വീണ്ടുമൊന്ന് പുഞ്ചിരിച്ചു... രാവണിന് തോന്നുന്ന രീതിയിൽ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം... ഞാൻ എതിരായി ഒന്നും പറയാൻ വരില്ല.... കാരണം നിനക്ക് മുന്നിൽ ഒരു എതിരാളീടെ വേഷം കെട്ടാൻ എനിക്ക് താല്പര്യമില്ല രാവൺ... പഴയതുപോലെ നീ സ്നേഹിക്കുന്ന നിന്നെ സ്നേഹിക്കുന്ന ത്രേയ ആവാനാ ഞാൻ വന്നത്...ഇനി എന്ത് ചെയ്തിട്ടായാലും ഞാനത് ആവുകേം ചെയ്യും... അവളുടെ സംസാരത്തിന്റെ ധ്വനി കേട്ട് രാവണിന്റെ കൈയ്യിലെ ഞരമ്പുകൾ വരിഞ്ഞു മുറുകി...അവനവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നതും ത്രേയ ഒരു കുസൃതി ചിരിയോടെ വീണ്ടും അവന് അഭിമുഖമായി തന്നെ ചെന്നു നിന്നു... എന്നിൽ നിന്നും നിനക്ക് മോചനം ഉണ്ടാവില്ല രാവൺ...ഒരിക്കലും ഒരിക്കലും ഉണ്ടാവില്ല... അതുകൊണ്ടല്ലേ ഇപ്പോ എല്ലാവരും ചേർന്ന് നമ്മുടെ വിവാഹം തീരുമാനിച്ചുറപ്പിച്ചത്... ത്രേയ പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ രാവൺ മുഖമുയർത്തി അവളെ നോക്കി... ആര് പറഞ്ഞു നിന്നോട് ഇതൊക്കെ... അതൊക്കെ ഞാനറിഞ്ഞു... അവളതും പറഞ്ഞ് കൈകൾ വിടർത്തി തോളൊന്ന്

💬 Comments

View all comments