Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
ചലിപ്പിച്ചു...
ആര് പറഞ്ഞാലും എങ്ങനെ അറിഞ്ഞാലും അതോന്നും നടക്കാൻ പോകുന്നില്ല.... ഒരിക്കലും നടക്കാത്ത കാര്യമാണത്...
നടക്കും രാവൺ... മറ്റന്നാൾ രാവിലെയുള്ള ശുഭ മുഹൂർത്തത്തിൽ നിന്റെ ഈ കൈകൾ കൊണ്ട് തന്നെ എന്റെ കഴുത്തിൽ നീ താലി കെട്ടും....ഈ വിരലുകൾ കൊണ്ട് എന്റെ ഈ സീമന്ദ രേഖയെ നീ നീട്ടി ചുവപ്പിക്കും...എന്റെ കരം നിന്റെ കൈപ്പിടിയ്ക്കുള്ളിൽ ഭദ്രമാകുന്ന നിമിഷമായിക്കും രാവണത്....
Just shut up....
രാവണതും പറഞ്ഞ് അവളുടെ ഇരുതോളിലും പിടിച്ച് ഒരൂക്കോടെ അവളെ ഭിത്തിയോട് ചേർത്ത് നിർത്തി....അവന്റെയുള്ളിലെ കനലിനെ ആളി കത്തിക്കാൻ വേണ്ടി തന്നെയാണ് ത്രേയ അത്രയും പറഞ്ഞത്... അതുകൊണ്ട് തന്നെ പ്രത്യേകിച്ച് പേടിയോ പരിഭ്രമമോ ഒന്നുമില്ലാതെ അവളവന്റെ ദേഷ്യത്തെ അടുത്ത് കണ്ട് നിന്നു....ദേഷ്യം കത്തെയിരിയുന്ന മുഖത്തോടും ഒരുതരം കിതപ്പോടും അവനവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു...
നീ പറയുന്നതൊന്നും നടക്കാൻ പോകുന്നില്ല ത്രേയ...
എന്റെ ഈ കൈകൊണ്ട് നിന്റെ കഴുത്തിലൊരു താലി... അതൊരിക്കലും നടക്കാൻ പോകുന്നില്ല...
അത്രയും വെറുപ്പാണ് എനിക്ക് നിന്നെ... വെറുതെ ആണെങ്കിൽ കൂടി എന്റെ താലിയുടെ അവകാശിയാവാനുള്ള യോഗ്യത നിനക്ക് ഞാൻ തരില്ല....
രാവണിന്റെ കൈ ബലമായി അവളുടെ തോളിൽ മുറുകും തോറും അത് നല്കുന്ന വേദന അവളുടെ മുഖത്ത് പ്രകടമാകാൻ തുടങ്ങി...
എങ്കിൽക്കൂടി രാവണിന് മുന്നിൽ വാക്കുകൊണ്ടോ നോക്ക് കൊണ്ടോ എതിർപ്പ് പ്രകടിപ്പിക്കാൻ അവൾ മുതിർന്നില്ല...
നീ എന്താ കരുതിയേ വർഷങ്ങൾക്കു ശേഷം എല്ലാവരോടും കൂടി ആലോചിച്ച് ഇങ്ങനെ എനിക്ക് മുന്നിൽ അവതരിച്ചാൽ ഞാൻ നിന്നെ വിവാഹം ചെയ്ത് ഇനിയുള്ള കാലമത്രയും സുഖ ജീവിതം നയിക്കുമെന്നോ...
ഇല്ല രാവൺ... ഒരിക്കലും അങ്ങനെ ഞാൻ വിചാരിച്ചിട്ടില്ല...രാവണിനൊപ്പം ഒരു ജീവിതം ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നുണ്ട്... പക്ഷേ ആ ജീവിതത്തിൽ ഞാൻ അനുഭവിക്കേണ്ടി വരുന്ന ദുഃഖങ്ങൾ എത്രമാത്രം ആകുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയും...എല്ലാ ദുഃഖങ്ങൾക്കും ഒടുവിൽ രാവണിൽ നിന്നുള്ള സ്നേഹം അനുഭവിക്കാനുള്ള യോഗം എനിക്കുണ്ടാകുമോ എന്നുപോലും എനിക്കറിയില്ല.... ചിലപ്പോൾ എന്റെ മരണത്തിന് ശേഷമാകും രാവണെന്നെ മനസിലാക്കാൻ പോകുന്നതെന്നന്റെ മനസ് എന്നോട് പറയുന്നുണ്ട്....
ത്രേയേടെ വാക്കുകൾ കേട്ടതും അവളുടെ തോളിൽ അമർന്നിരുന്ന രാവണിന്റെ കൈകൾ മെല്ലെ അയഞ്ഞു വന്നു...അവന്റെ ദേഷ്യത്തിന് നേരിയ തോതിൽ ഒരു ശമനം വന്നിരുന്നു....
എന്തായാലും സാരല്ല രാവൺ നിന്റെ ദേഷ്യവും വാശിയും എല്ലാം സഹിക്കാൻ ഞാൻ തയ്യാറാണ്...
പകരം എനിക്ക് നിന്റെ ത്രേയ ആയാൽ മാത്രം മതി...
ത്രേയ വീണ്ടും ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും കുറഞ്ഞു
💬 Comments
View all comments