0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 311
വന്ന ദേഷ്യത്തെ ആളിക്കത്തിച്ചു കൊണ്ട് രാവണവളുടെ കവിളിലേക്ക് മുറുകെ കുത്തിപ്പിടിച്ച് അവളുടെ കവിളിനെ അവൻ  ഒരു കൈയ്യാലെ കൈകുകമ്പിളിലെടുത്തു... നിനക്കെന്റെ ഭാര്യ ആവണം അല്ലേടീ... എങ്കിൽ കേട്ടോ...പൂവള്ളി മനയിൽ ഹേമന്ത് രാവണിന്റെ ഭാര്യയാവാൻ ഈ ലോകത്ത് ഒരാൾക്ക് മാത്രമേ അവകാശമുള്ളൂ...അത് നിവേദ്യ എന്ന വേദ്യയ്ക്കാണ്...അവളെ മാത്രമേ ഞാനെന്റെ ഭാര്യയായി അംഗീകരിക്കൂ...അവൾടെ കഴുത്തിൽ മാത്രമേ ഞാൻ..... രാവണത്രയും പറഞ്ഞതും ത്രേയ അവന്റെ വായ പൊത്തി പിടിച്ച് അവന്റെ സംസാരത്തെ തടുത്ത് വച്ചു... ഇല്ല രാവൺ.. ഞാൻ ജീവനോടെ ഇരിയ്ക്കുമ്പോ നീ അവൾടെ കഴുത്തിൽ താലി കെട്ടുകേം ഇല്ല അവള് നിന്റെ ഭാര്യ ആവുകേം ഇല്ല... ഡീ നിന്നെ ഞാൻ...!!! രാവണതും പറഞ്ഞ് കവിളിൽ ഒന്നു കൂടി പിടിമുറുക്കി... രാവൺ...നീ പണ്ട് സ്നേഹിക്കാൻ മാത്രമായിരുന്നു എനിക്ക് ഇത്രയും അടുത്ത് വരുന്നത്... പക്ഷേ എനിക്ക് ഈ മുഖമാ കൂടുതൽ ഇഷ്ടമായത്..നിന്റെ മുഖത്തെ ദേഷ്യം കാണാനും ഒരു പ്രത്യേക ഭംഗി.... അന്നൊക്കെ നീ തന്നിരുന്ന മധുര സമ്മാനത്തിനേക്കാളും സുഖമുണ്ട് ഈ വേദനയ്ക്ക്.... മുഖത്തൊരു പുഞ്ചിരി നിറച്ചു കൊണ്ട് അവളങ്ങനെ പറഞ്ഞതും ഒരുൾകുത്തലോടെ അവനവളുടെ കവിളിൽ നിന്നും കൈ പതിയെ പിന്വലിച്ചെടുത്തു.... പിന്നെ രാവൺ..നീ പറഞ്ഞില്ലേ നീ വിവാഹം കഴിയ്ക്കാൻ പോകുന്നത് വേദ്യേ ആണെന്ന്...അതെങ്ങനെയാ രാവൺ....നിങ്ങളുടെ വിവാഹം നടക്കണമെങ്കിൽ നിന്റെ ഭാര്യാ സ്ഥാനം ആദ്യം ഞാൻ സ്വീകരിക്കേണ്ടേ.... വിവാഹ ശേഷം ഞാൻ മരിയ്ക്കണ്ടേ.... അങ്ങനെ...അങ്ങനെയല്ലേ ഇവിടെയുള്ള എല്ലാവരുടേയും പ്ലാൻ... പാവം ആയമ്മയ്ക്ക് മാത്രം ഒന്നും അറിയില്ല...നീ എന്റെ കഴുത്തിൽ താലി കെട്ടുന്നതും സ്വപ്നം കണ്ടിരിക്ക്യാ ആള്...ഒരു കണക്കിന് അതാ നല്ലത്...ആരും അറിയണ്ട ഇതൊന്നും...ല്ലേ രാവൺ....
പക്ഷേ എനിക്കൊരു കാര്യം മാത്രം അറിയണംന്നുണ്ട്...എന്റെയൊരു മനസ്സമാധാനത്തിന് വേണ്ടി...ത്രേയേടെ ആ പറച്ചില് കേട്ട് രാവൺ സംശയഭാവത്തിൽ നെറ്റി ചുളിച്ചു... നീയും...നീയും അറിഞ്ഞു കൊണ്ടാണോ രാവൺ വല്യച്ഛന്റെ ഈ തീരുമാനം... ആ ചോദ്യം കേട്ട് രാവൺ ഒന്നും മിണ്ടാതെ നിൽക്ക്വായിരുന്നു.... അവന്റെ ആ മുഖഭാവം കണ്ട് മുഖത്തെ പുഞ്ചിരി മായ്ക്കാതെ തന്നെ അവള് ബാക്കി കൂടി പറഞ്ഞു തുടങ്ങി... ആണെങ്കിലും എനിക്ക് സങ്കടമൊന്നുമില്ല കേട്ടോ രാവൺ....കാരണം നിന്റെയുള്ളിൽ നുരഞ്ഞു പൊന്തുന്ന എന്നോടുള്ള ദേഷ്യത്തിന്റെ ആഴവും പരപ്പും എനിക്ക് വ്യക്തമാണ്..... എന്റെ മരണം കൊണ്ടെങ്കിലും അതിന് നേരിയ തോതിലെ മാറ്റം ഉണ്ടാവുകയാണെങ്കിൽ ഞാനതിനും തയ്യാറാണ് രാവൺ.... ത്രേയ അത് പറഞ്ഞ് നിർത്തും മുമ്പ് രാവണിന്റെ കൈ ഒരൂക്കോടെ അവളുടെ കരണത്ത് പതിഞ്ഞു... ആ അടിയുടെ പുകച്ചിൽ

💬 Comments

View all comments