Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
അവൾക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു... എങ്കിലും അതിൽ തളരാതെ കവിളിൽ കൈചേർത്ത് അവളവന് നേരെ മുഖമുയർത്തി നോക്കി....
അവളെ ചുട്ടെരിയ്ക്കാൻ പാകത്തിനുള്ള അഗ്നിയായിരുന്നു അവന്റെ കണ്ണിൽ നിന്നും ഉതിർന്നത്.... മുഷ്ടി ചുരുട്ടി നിന്ന അവനെ കണ്ണിമ ചിമ്മാതെ അവളങ്ങനെ നോക്കി നിന്നു...അപ്പൊഴേക്കും അവന്റെ അടിയുടെ മുദ്ര അവളുടെ കവിളിൽ കരിനീലിച്ചു തിണിർത്തു തുടങ്ങിയിരുന്നു.... ദൃഷ്ടികൾ പരസ്പരം കോർത്തിരുന്നെങ്കിലും ഇരുവരിലും കുറേനേരം നിശബ്ദത തളംകെട്ടി നിന്നു....
നിന്റെയുള്ളിൽ ഇപ്പോഴും ഞാനുണ്ട് രാവൺ...
ഈ നെഞ്ചിൽ ഇപ്പോഴും ഞാൻ മാത്രേയുള്ളൂ... പിന്നെ എന്തിനാ എന്റെ മുന്നിൽ നിന്റെ ഈ അഭിനയം....
അവളതും പറഞ്ഞൊന്ന് ചിരിച്ചു..
നീയെന്തിനാ നമുക്കിടയിലേക്ക് വേദ്യയെ വലിച്ചിടുന്നത്...രാവണിന്റേയും ത്രേയയുടേയും ജീവിതകഥയിൽ വേദ്യയ്ക്ക് സ്ഥാനമില്ല രാവൺ...
നീ കാഴ്ചയിൽ ഒരുപാട് മാറിയിട്ടുണ്ട്... അതിന്റെ പേരിൽ നീ ആയിരംവട്ടം നിന്റെ നാവുകൊണ്ട് വേദ്യേടെ പേര് ഉരുവിട്ടാലും എനിക്കറിയാം ഈ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന മുഖം അതെന്റേതാണെന്ന്...
അതിന്റെ തെളിവല്ലേ ഇപ്പോ എന്റെ കരണത്ത് തെളിഞ്ഞു കിടക്കുന്ന ഈ പാട്....
ത്രേയ അതും പറഞ്ഞ് കവിളിലെ കരിനീലിച്ച പാടിൽ ഒന്ന് വിരൽ ചേർത്തു...ആ സ്പർശനത്തിൽ അടിയുടെ പുകച്ചിലും വേദനയും ഒരല്പം കൂടിയതുകൊണ്ട് അവളുടെ വിരലുകൾ വിറയലോടെ തിണർത്ത പാടിലൂടെ തെന്നി നീങ്ങി... അപ്പോഴേക്കും രാവണവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നിരുന്നു...അവളെ ഉപദ്രവിച്ചതിലുള്ള കുറ്റബോധവും അവൾ പറഞ്ഞ വാക്കുകളിൽ തോന്നിയ ദേഷ്യവും അവന്റെ മനസിനെ മഥിച്ചു കൊണ്ടിരുന്നു...
രാവൺ.. നമ്മുടെ കല്യാണം കഴിയുമ്പോ നീ എന്നെയിങ്ങനെ അടിയ്ക്കല്ലേ... ശരിയ്ക്കും നല്ല പുകച്ചില് തോന്നണുണ്ട്.... ചിലപ്പോ നിന്റെ കൈയ്യിൽ നിന്നും ആദ്യമായി കിട്ടിയതിന്റേതാവും... കല്യാണം കഴിഞ്ഞ് ശീലമാകുമായിരിക്കും ല്ലേ....
ത്രേയ വീണ്ടും രാവണിന്റെ ദേഷ്യത്തിന്റെ തോത് കൂട്ടാൻ വേണ്ടി കുറുമ്പ് പറഞ്ഞു തുടങ്ങി....
അത് കേട്ടതും ഇരുകണ്ണുകളും ഇറുകെയടച്ച് പല്ലുകൾ ഞെരിച്ച് മുഷ്ടി ചുരുട്ടി കൊണ്ട് രാവൺ അങ്ങനെ നിന്നു... ഞൊടിയിട നേരത്തിനുള്ളിൽ ഒരൂക്കോടെ തന്നെ അവനവൾക്ക് നേരെ തിരിഞ്ഞു....
ഞാൻ ഒരുതവണ പറഞ്ഞില്ലേടീ നിന്നെ ഞാൻ വിവാഹം ചെയ്യില്ലാന്ന്...
വിവാഹം ചെയ്യും രാവൺ..ഇവിടെയുള്ളവരുടെ തീരുമാനങ്ങളുടെയെല്ലാം പൂർണരൂപം നാളെ പൂവള്ളിയിലെ പൊതുസഭയിൽ വല്യച്ഛൻ അവതരിപ്പിക്കും....
പൂർണരൂപം അല്ല...ഭാഗീകമായ തീരുമാനങ്ങൾ...അപ്പോഴും കാര്യങ്ങൾ കൃത്യമായും വ്യക്തമായും അറിയുന്ന ആറു പേരിവിടെ ഉണ്ടാവും... വല്യച്ഛൻ,വല്യമ്മ, പ്രഭയങ്കിൾ,വേദ്യ,നീ പിന്നെ ഞാൻ.... തീരുമാനങ്ങൾ പൊതുസഭയിൽ അറിഞ്ഞാൽ ബാക്കിയെല്ലാവരും കേട്ട മാത്രയിൽ തന്നെ സമ്മതം മൂളും....കാരണം എല്ലാവർക്കും മുന്നിൽ എന്റെയും നിന്റെയും പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതാക്കുക എന്നതാണ്
💬 Comments
View all comments