Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
അവളുടെ ഇരുതോളിലും കൈ ചേർത്ത് അവളെയൊന്ന് ഉലച്ചു.,.
ഇനിയും എന്താടീ നിന്റെ ഉദ്ദേശം...എന്റെ സർവ്വ നാശമോ...അതോ എന്റെ മരണമോ...പറയെടീ...
ഉച്ചത്തിൽ അത്രയും ചോദിച്ച് കൊണ്ട് അവനവളിൽ തുടരെത്തുടരെ ബലം പ്രയോഗിച്ച് കൊണ്ടിരുന്നു.... പക്ഷേ അവൻ പറഞ്ഞ അവസാന വാക്ക് കേട്ടതും ത്രേയ നിറകണ്ണുകളോടെ അവന്റെ ചുണ്ടിൽ കൈ ചേർത്ത് അവന്റെ സംസാരത്തെ തടുത്ത് വച്ചു....
രാവൺ...പ്ലീസ് നീയിങ്ങനെയൊന്നും പറയല്ലേ...!!!
നിന്റെ സർവ്വനാശം ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് നിനക്ക് തോന്നുന്നുണ്ടോ....
ത്രേയേടെ ആ പറച്ചില് കേട്ട് അവന്റെ ചുണ്ടിൽ അമർന്നിരുന്ന അവളുടെ കൈയ്യിനെ തട്ടിയെറിഞ്ഞു കൊണ്ട് അവനവളെ ഒരൂക്കോടെ പിന്നിലേക്ക് തള്ളിവിട്ടു...ആ ശക്തിയിൽ പിന്നിലേക്കൊന്ന് ആഞ്ഞു പോയെങ്കിലും നിലത്തേക്ക് തെറിച്ചു വീഴാതെ അവളവിടെ പിടിച്ചു നിന്നു...പതിയെ മുഖമുയർത്തി രാവണിനെ നോക്കുമ്പോൾ മുഖത്തൊരു പരിഹാസച്ചുവ കലർന്ന പുഞ്ചിരി നിറച്ച് നിൽക്ക്വായിരുന്നു അവൻ...
നീ എന്റെ സർവ്വനാശം ആഗ്രഹിച്ചിരുന്നില്ല അല്ലേ...
ഹോ..അത് ഞാൻ അറിയാൻ വൈകി പോയല്ലോ ത്രയമ്പക വേണുഗോപൻ....വളരെ വളരെ വൈകിപ്പോയി....!!!
ഒരുതരം പുച്ഛത്തോടെ അവനതും പറഞ്ഞ് അവളെ തന്നെ കലിപ്പോടെ നോക്കി നിന്നു...
നീ പറഞ്ഞത് ശരിയാണ് രാവൺ...നീ അറിയാൻ വൈകി... ഒരുപാട്... ഒരുപാട് വൈകി...
ഇപ്പോഴും നീ അത് അറിയാൻ ശ്രമിക്കുന്നത് പോലുമില്ല...അതാണ് ഇപ്പോഴും എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്....
പഴങ്കഥകളുടെ കെട്ടഴിക്കാൻ വേണ്ടിയാണ് നീ ഇവിടേക്ക് വന്നതെങ്കിൽ അത് വേണ്ട...അത് കേൾക്കാനോ,വിചാരണ നടത്താനോ എനിക്ക് താല്പര്യമില്ല...
രാവൺ പറഞ്ഞത് കേട്ട് ത്രേയ ഒന്ന് പുഞ്ചിരിച്ച് നിന്നു...
ഇല്ല രാവൺ...ഇനി നിനക്ക് മുന്നിൽ ഞാനായി ഒരു പഴങ്കഥകളുടേയും കെട്ടഴിക്കാൻ വരില്ല....
അന്നുണ്ടായ എല്ലാ കഥകളും പൂർണമായി എനിക്കറിയില്ല... പക്ഷേ
💬 Comments
View all comments