0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.7K
പറഞ്ഞില്ലല്ലോ.. അച്ചുവിന്റെ വാക്കുകൾ കേട്ടതും നിമ്മീടെ മുഖത്ത് ചെറിയൊരു പ്രതീക്ഷ വിരിഞ്ഞു.... നീ വിചാരിക്കും പോലെ ഒരിഷ്ടം എനിക്ക് നിന്നോടില്ല എന്നല്ലേ പറഞ്ഞത്... അതെന്താണെന്നാ എനിക്കറിയേണ്ടത്...?? അച്ചുവേട്ടന്റെ സങ്കല്പത്തിന് ചേരണ ഒരു പെണ്ണല്ലേ ഞാൻ...അതോ അച്ചുവേട്ടന്റെ മുന്നിൽ സൗന്ദര്യം തീരെ കുറഞ്ഞ ഒരു പെണ്ണാണോ ഞാൻ.... നിമ്മി കണ്ണീര് തുടച്ച് കൊണ്ട് നിന്നു... ഏയ്..അതല്ലെടീ... അങ്ങനെയല്ല...നീ നല്ല കുട്ടിയാ.... നിന്റെ ചേച്ചിയെ പോലെ അടി ഇരന്നു വാങ്ങുന്ന ശീലമില്ല, എല്ലാവരോടും അല്പസ്വല്പം മനുഷ്യത്വം കാട്ടാറുണ്ട്... പിന്നെ തരക്കേടില്ലാത്ത ഒരു മുഖവുമുണ്ട്... ഇതൊക്കെയാണ് ഒരു പെണ്ണിന്റെ യഥാർത്ഥ സൗന്ദര്യം... പക്ഷേ നിമ്മീ... ഞാൻ...ഞാനെന്റെ കുട്ടിക്കാലം മുതൽ നിന്നെ ഒരനിയത്തിക്കുട്ടിയിൽ അപ്പുറം മറ്റൊരു കണ്ണിലും കണ്ടിട്ടില്ല... ചെറുപ്പം മുതലേ ഒരുമിച്ച് കൂടെയിരുത്തി വളർത്തിയത് കൊണ്ടാവും.. അങ്ങനെയുള്ള ഞാൻ പെട്ടെന്നൊരു സുപ്രഭാതത്തിൽ നിന്നെ പ്രണയിച്ചു തുടങ്ങണംന്ന് പറഞ്ഞാൽ എങ്ങനെയാ ശരിയാവുന്നേ...നീ തന്നെ ഒന്ന് ചിന്തിച്ച് നോക്കിയേ...!!!
പിന്നെ അച്ചുവേട്ടൻ എന്തിനാ വഴിയിൽ കാണുന്ന പെൺപിള്ളേരെയെല്ലാം വായിനോക്കി നടക്കുന്നേ...അപ്പോഴൊന്നും ഇങ്ങനെയുള്ള ചിന്തകളോ ധാർമിക ബോധമോ ഞാൻ കണ്ടിട്ടില്ലല്ലോ... നിമ്മീടെ ആ ചോദ്യം അച്ചൂന്റെ തിരുനെറ്റിയിൽ ഏറ്റ ഒരു  പ്രഹരമായിരുന്നു... എടീ അത് വേ...ഇത് റേ... നമ്മള് ചുമ്മാ റോഡിലൂടെ നടന്നു പോകുമ്പോ ചില വീടിന്റെ ഫ്രണ്ടിലൊക്കെ ഭംഗിയുള്ള ചില പൂക്കൾ നില്ക്കില്ലേ...നമ്മള് ചെറിയൊരു കൗതുകത്തിന് അതിനെയൊന്ന് നോക്കും.. that's quite natural.. എന്നു കരുതി അത് ആരവിടെ നട്ടു,ആരുടെ പറമ്പിലാണ് നില്ക്കുന്നത്,അതിനി ഏതവനാണ് പറിച്ചോണ്ട് പോകുന്നതെന്ന് ചിന്തിക്കാറുണ്ടോ... അഞ്ച് മിനിറ്റ് നേരം ആ കാഴ്ച നമ്മുടെ കണ്ണിന് ഒരു കുളിർമ നല്കുന്നുണ്ടെങ്കിൽ നമ്മളതെന്തിന്

💬 Comments

View all comments