Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
എത്ര ചെക്കന്മാരാ കോളേജിൽ എന്റെ പിറകെ നടക്കുന്നതെന്നറിയ്വോ...
അവരോടൊന്നും തോന്നാത്ത ഒരിഷ്ടം ഈ മരമോന്തയോട് തോന്നിപ്പോയി...അത് ചിലപ്പോ കുഞ്ഞും നാൾ മുതൽ മുറച്ചെറുക്കൻ എന്ന് കേട്ടു തുടങ്ങിയത് കൊണ്ടാവും....ആഹാ..
അങ്ങനാണെങ്കിൽ അഗ്നിയും രാവണും നിന്റെ മുറച്ചെറുക്കന്മാരല്ലേ...
അവരോടൊന്നും തോന്നാത്ത ആ ഇഷ്ടം ഈ മരമോന്തയോട് തോന്നിയത് എന്താണ് മിസ്സ്
നിർമ്മാല്യ വൈദ്യനാഥൻ...അച്ചു ഒരു കുസൃതിയോടെ അവന്റെ മുഖത്തിന് നേരെ ചൂണ്ട് വിരൽ കൊണ്ട് വട്ടം വരച്ച് കാട്ടിയതും നിമ്മി കലിപ്പിച്ചു കൊണ്ട് അവനെ ഇരുത്തിയൊന്ന് നോക്കി...അച്ചുവേട്ടന് എല്ലാം തമാശയാ... ഞാൻ എങ്ങനെ പറഞ്ഞാലും അതൊക്കെ പക്വതയില്ലാതെ പറയ്വാന്നല്ലേ...ഒരു തവണ എങ്കിലും എന്റെ മനസ് കാണാൻ ഒന്ന് ശ്രമിച്ചാലെന്താ...???ദേ പെണ്ണേ ഈ കൈ നീട്ടി ഒന്ന് പൊട്ടിച്ചാലുണ്ടല്ലോ...
അവൾടെ ഒരു മനസ്...!!!!
മൊട്ടേന്ന് വിരിഞ്ഞിട്ടില്ല അപ്പൊഴേക്കും ഒരു ദിവ്യപ്രേമവും മാങ്ങാത്തൊലിയും...
ഞാനെപ്പോഴെങ്കിലും നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോടീ...ഇല്ലല്ലോ...
പിന്നെ ഇഷ്ടമാണെന്ന രീതിയിൽ behave ചെയ്തിട്ടുണ്ടോ..അതുമില്ലല്ലോ...
പിന്നെ നീയെന്തിനാ ആവശ്യമില്ലാത്തതൊക്കെ എടുത്ത് ചങ്കിൽ കയറ്റുന്നേ...
അച്ചുവങ്ങനെ പറഞ്ഞതും നിമ്മി കരച്ചിലിന്റെ വക്കിലെത്തി....അച്ചുവിന് മുന്നിൽ നിന്നും വിങ്ങി വിങ്ങി കരയുന്ന നിമ്മിയെ കണ്ടതും ഒരു നിമിഷം അവന്റെ മുഖത്ത് അല്പം വാത്സല്യത്തോടെയുള്ള ഒരു പുഞ്ചിരി വിരിഞ്ഞു....
നിമ്മീ.............
.....
ഡീ...........
നിമ്മിക്കുട്ടീ...
ഇവിടേക്ക് നോക്കിയേ..അച്ചുവേട്ടന്റെ മുഖത്തേക്ക് നോക്കിയേ...
അച്ചുവിന്റെ ആ പറച്ചിലിൽ ഒരു ചിരി കലർന്നിരുന്നു... അതിനനുസരിച്ച് അവന് മുഖം കൊടുക്കാതെ അവള് തലകുനിച്ച് നിന്നു...
അവന്റെ നിർബന്ധം മുറുകിയതും നിമ്മി പതിയെ അച്ചുവിന് നേരെ മുഖമുയർത്തി നോക്കി....
നിമ്മീ...നീ എന്തിനാ ഇതിന്റെ പേരിൽ ഇങ്ങനെ കരയുന്നത്.... നിന്നെ ഇഷ്ടമല്ല എന്ന് ഞാൻ
💬 Comments
View all comments