Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
തന്നേ..എന്റെ കാല്...
അച്ചു ഒറ്റക്കാലിൽ ഉന്തിയുന്തി നിമ്മിയെ ഒന്ന് വലംവച്ചു...കാലിലെ വേദന കാരണം പാദവും തടവി നില്ക്ക്വായിരുന്നു അവൻ...
അച്ചുവേട്ടാ ഞാൻ തമാശയ്ക്ക് പറഞ്ഞതല്ല.. ഇക്കാര്യത്തിൽ ഞാൻ വളരെ വളരെ സീരിയസാ...അച്ചുവേട്ടൻ എന്നെയൊന്ന് മനസിലാക്ക്....
നിമ്മീടെ ആ അപേക്ഷ സ്വരം കേട്ടതും അതുവരെയും ചിരിയോടെ നിന്ന അച്ചുവിന്റെ മുഖത്തെ ചിരിയൊന്ന് മങ്ങി..കാല് തടവി നിന്ന അവൻ പതിയെ അവൾക് നേരെ നോട്ടം പായിച്ചു...
നിമ്മീ...നീ...നീ എന്താ ഇപ്പോഴും ഇങ്ങനെ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നേന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല...
ദേ നോക്കിയേ നിനക്ക് ചേരുന്ന ഒരാളല്ല ഞാൻ...
നമ്മള് തമ്മില് ഒരിക്കലും ചേരില്ലെടീ...
ഒരുത്തരവാദിത്വവും ഇല്ലാതെ ഇങ്ങനെ കറങ്ങി നടക്കുന്ന ഒരു ക്യാരക്ടറാ എന്റേത്..
ഒന്നിലും ഉറച്ചു നില്ക്കില്ല...ഓരോ സമയവും മനസിന് തോന്നുന്ന ഓരോ ഇഷ്ടങ്ങൾക്കും പിന്നാലെ ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ പൊയ്ക്കോണ്ടിരിക്കും...
ആ എന്നെ നീ എന്തിനാ നിമ്മീ സ്നേഹിച്ചു തുടങ്ങിയത്...
നീ വിചാരിക്കും പോലെ ഒരു പാവം ക്യാരക്ടറല്ല എനിക്ക്... എന്റെ സ്വഭാവത്തിൽ ഒരുപാട് മോശവശങ്ങളുണ്ട്...
എനിക്കറിയാം ആ മോശവശങ്ങൾ ഏതൊക്കെയാണെന്ന്...
മദ്യപാനവും,പുകവലിയുമൊന്നും അത്ര പരമമായ തെറ്റല്ല... പിന്നെ ചില പെൺപിള്ളേർടെ പിറകെ നടക്കുന്നത്...
എന്റെ friend ദീപ്തി സുകേഷന്റെ സിസ്റ്റർ ദിവ്യ സുകേഷനെ പണ്ട് ഹരിഗോവിന്ദ് എന്ന drug addict ൽ നിന്നും രക്ഷിച്ച അശ്വാരൂഢ് എന്ന അച്ചു ഒരു പെൺകുട്ടിയോടും അതിര് കവിഞ്ഞ നിലയിൽ പെരുമാറില്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്....
അച്ചുവിന്റെ മുഖം ഒരുനിമിഷം ഞെട്ടലോടും, സംശയത്തോടും ചുളിഞ്ഞു...
നീ..നീ ഇതെങ്ങനെ...????
എനിക്ക് അന്നേ ഇയാളെ ഇഷ്ടമായിരുന്നു... അപ്പോ
💬 Comments
View all comments