Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
കൊണ്ടെത്തിച്ചത്... ഇപ്പോ എനിക്ക് ഈ ലഹരിയാ പ്രിയം...ഇതില്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാൻ കൂടി വയ്യ...ഭ്രാന്ത് പിടിക്ക്വാ എനിക്ക്....ആ ഭ്രാന്തിന്റെ തോത് കൂട്ടാൻ വേണ്ടിയാണോടീ നീ ഇപ്പോ ഇവിടേക്ക് കയറി വന്നത്...
രാവൺ ഓരോ വാചകങ്ങളും പറഞ്ഞ് ത്രേയയുടെ ഇരു തോളിലും മുറുകെ പിടിച്ച് ശക്തമായി അവളെ ഉലച്ചു കൊണ്ടിരുന്നു...അവന്റെ ആ രൗദ്ര ഭാവത്തിന് മുന്നിൽ സ്തബ്ദയായി നിൽക്കാനേ അവൾക് കഴിഞ്ഞുള്ളൂ....അവന്റെ മുഴുവൻ ദേഷ്യവും ശരീരത്തിലേക്ക് ആവാഹിച്ചു കൊണ്ട് അവനവളെ ഊക്കോടെ ഭിത്തിയിലേക്ക് തന്നെ തള്ളി തിടുക്കപ്പെട്ട് ഷെൽഫ് തുറക്കാനായി തിരിഞ്ഞു....
രാവണിന്റെ ലക്ഷ്യം ഷെൽഫിൽ സ്റ്റോക്ക് ചെയ്തിരുന്ന drugs ആണെന്ന് മനസിലാക്കിയ ത്രേയ ഞൊടിയിടയ്ക്കുള്ളിൽ ഷെൽഫിനരികിലേക്ക് പാഞ്ഞു....ഒരു കിതപ്പോടെ അവള് വീണ്ടും രാവണിന് തടസം തീർത്തു നിന്നു...
വേണ്ട രാവൺ.....നീ അത് ഉപയോഗിക്കരുത്.... പ്ലീസ്
മുന്നീന്ന് മാറെടീ....
രാവൺ ഒരലർച്ചയോടെ പറഞ്ഞ് ത്രേയയെ അവന് മുന്നിൽ നിന്നും തള്ളി മാറ്റി ഷെൽഫ് തുറക്കാൻ ശ്രമിച്ചു.....ഷെൽഫിനുള്ളിലെ ഓരോ കോണും പരതി
അതിനുള്ളിൽ നിന്നും ഓരോ സാധനങ്ങളും ഡ്രസ്സുകളും അവൻ പുറത്തേക്ക് വലിച്ചെറിയാൻ തുടങ്ങി.... പരിഭ്രാന്തിയോടെ തന്റെ ലക്ഷ്യം നേടാൻ വേണ്ടി പരിശ്രമിക്കുന്ന രാവണിനെ കണ്ട് ഞെട്ടലോടെ നിൽക്ക്വായിരുന്നു ത്രേയ...
അവൻ ആർത്തിയോടെ തിരഞ്ഞ ലഹരി വസ്തുക്കളൊന്നും ഷെൽഫിൽ ശേഷിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതും ഇരുകൈകളാലെ തലമുടി കോർത്തു വലിച്ചു കൊണ്ട് അവനലറാൻ തുടങ്ങി....
തനിക്ക് മുന്നിൽ ഒരു ഭ്രാന്തനേപ്പോലെ പെരുമാറുന്ന രാവണിനെ ത്രേയ ഒരു നടുക്കത്തോടെ നോക്കി നിന്നു....അവന്റെ മൂർച്ചയേറിയ നോട്ടം അവളിലേക്ക് നീണ്ടതും ശ്വാസം നിലച്ചത് പോലെയായി അവൾക്....
ഒരുതരം ഭയപ്പാടോടെ ഉമിനീരിറക്കി അവളവനെ നേരിടാൻ തന്നെ
💬 Comments
View all comments