Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
കണ്ട കാഴ്ച കണ്ടതും അമ്പരപ്പോടെ അവിടെ തന്നെ നിന്നു...
രാവൺ.....!!!!
കൈയ്യിലെ തെളിഞ്ഞു നിന്ന ഞരമ്പിലേക്ക് സിറഞ്ചിനുള്ളിലെ drugs ഇഞ്ചക്ട് ചെയ്യാൻ തുനിഞ്ഞ രാവണിനെ ത്രേയ വിലക്കി... അവളുടെ ഉറച്ച ശബ്ദം കേട്ടതും അവനവിളിലേക്ക് നോട്ടം പായിച്ചു... കൈയ്യിൽ കരുതിയിരുന്ന സിറിഞ്ചിലേക്കും ത്രേയയിലേക്കും അവനൊരുപോലെ മാറി മാറി നോട്ടമിട്ടു....അപ്പോഴും അവന്റെ മുഖത്ത് ഒരുതരം പകയും അലസഭാവവും ഇടംപിടിച്ചിരുന്നു...
അവനെ തന്നെ ഉറ്റുനോക്കി കൊണ്ട് ഒരൂക്കോടെ അവളവനടുത്തേക്ക് പാഞ്ഞടുത്തു...
എന്താ രാവൺ ഇത്... ഇതൊക്കെ എന്തിനാ നീ ശരീരത്തിൽ ഇഞ്ചക്ട് ചെയ്യുന്നേ...
ഇതൊക്കെ ഉണ്ടാക്കുന്ന after effect എത്രമാത്രം ആണെന്ന് അറിയ്വോ നിനക്ക്....
ത്രേയയുടെ ചോദ്യങ്ങളെ ഒരു പുച്ഛച്ചിരിയോടെ നേരിട്ട് കൊണ്ട് രാവൺ വീണ്ടും സിറിഞ്ച് ഞരമ്പിലേക്ക് കുത്തിയിറക്കാൻ ഭാവിച്ചു...
രാവണിന്റെ ആ ചെയ്തികൾ നോക്കി കണ്ട ത്രേയ അടങ്ങാത്ത ദേഷ്യത്തോടെ അവന്റെ കൈയ്യിൽ കരുതിയ സിറിഞ്ച് ബലമായി പിടിച്ചു വാങ്ങി...നീഡിൽ ടേബിളിന് മുകളിൽ ശക്തിയോടെ കുത്തിപ്പിടിച്ച ശേഷം ആ സിറിഞ്ച് ഒരൂക്കോടെ അവൾ ദൂരേക്ക് വലിച്ചെറിഞ്ഞു....
ഡീ....
അടങ്ങാത്ത ദേഷ്യത്തിൽ ജ്വലിച്ചു നിന്ന രാവണിന് അവനെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല...ത്രേയയുടെ ചെയ്തികൾക്ക് മറുപടിയായി ക്ഷണനേരത്തിനുള്ളിൽ രാവണിന്റെ കൈ ഒരൂക്കോടെ അവളുടെ കരണത്ത് അടയാളം വച്ചു...അവിടെയും അടങ്ങാത്ത ദേഷ്യം ആളിക്കത്തിച്ചു കൊണ്ട് അവനവളെ ഒരൂക്കോടെ മുന്നിലെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി...
എന്റെ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കരുതെന്ന് ഇതിനോടകം തന്നെ ഞാൻ നിനക്ക് warning തന്നതാ.... പിന്നെയും നീ എന്റെ വാക്കുകളെ പാടെ അവഗണിച്ചു കൊണ്ട് എന്നെ നന്നാക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്ക്യാ ല്ലേടീ....
നീയാ എന്നെ ഈ മാർഗ്ഗത്തിലേക്ക്
💬 Comments
View all comments