0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.7K
നല്ല understanding ലാ മുന്നോട്ട് പോകുന്നത്... വിശപ്പ് വന്നാൽ കഴിയ്ക്കണം, ഉറക്കം വന്നാൽ ഉറങ്ങണം... അതിനൊക്കെ രാവണിന്റെ അനുവാദം വേണ്ടാന്ന് രാവൺ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.... ത്രേയ ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞതും വേദ്യ പല്ലുഞെരിച്ചു കൊണ്ട് അവളെ നോക്കി... കഴിച്ചു കൊണ്ടിരുന്ന ആഹാരത്തെ വിരലുകളാൽ ഞെരിച്ചു കൊണ്ട് ഒരൂക്കോടെ അവൾ ചെയറിൽ നിന്നും എഴുന്നേറ്റു.... അത് കണ്ടതും വൈദിയും, ഊർമ്മിളയും, അടക്കമുള്ള ശത്രു പക്ഷങ്ങൾ ഒരുപോലെ വേദ്യയെ തന്നെ ഉറ്റുനോക്കിയിരുന്നു.... അവർക്ക് മുഖം കൊടുക്കാതെ തന്നെ വേദ്യ കാറ്റുപോലെ അവിടെ നിന്നും വാഷ് ബേസിന് അരികിലേക്ക് നടന്നു..... വേദ്യേടത്തീ...... എവിടേക്കാ പോണേ... നിൽക്ക്... വേദ്യ പോകുന്നതും നോക്കി ഹരിണി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു... അവളെ പാടെ അവഗണിച്ച് കൊണ്ട് വേദ്യ കൈകഴുകി റൂമിലേക്ക് നടന്നു... വേദ്യേടത്തി ഒന്നും കഴിച്ചിട്ടില്ല.... അല്ലെങ്കിലും ചിലരുടെ മുഖം കണ്ടാൽ തന്നെ എങ്ങനെ കഴിയ്ക്കാൻ തോന്നും... എനിക്കും മതിയായി... ത്രേയയെ നോക്കി അത്രയും പറഞ്ഞ് കഴിച്ചു കൊണ്ടിരുന്ന ആഹാരം പ്ലേറ്റിലേക്ക് തന്നെ കുടഞ്ഞെറിഞ്ഞ് ഹരിണിയും ചെയറിൽ നിന്നും എഴുന്നേറ്റു.... നീ എവിടേക്കാ ഹരിണി... അവിടെയിരുന്ന് കഴിച്ചേ... വൈദേഹി താക്കീതായി പറഞ്ഞതിനെ പാടെ അവഗണിച്ച് കൊണ്ട് ഹരിണി അവിടെ നിന്നും നടന്നകന്നു.... അപ്പോഴും ഒന്നും പ്രതികരിക്കാതെ നിശബ്ദനായി ഇരിക്ക്യായിരുന്നു വൈദി...ആ കാഴ്ചകളെയൊന്നും mind ആക്കാതെ അച്ചൂനൊപ്പം ചളിയടിച്ചിരുന്ന ത്രേയയിലായിരുന്നു വൈദീടെ നോട്ടം...മനസിൽ എന്തൊക്കെയോ കണക്ക് കൂട്ടി ഉറപ്പിച്ചു കൊണ്ട് വൈദി എഴുന്നേറ്റതും അയാൾക്ക് പിറകിലായി ശത്രു
പക്ഷങ്ങൾ ഓരോരുത്തരായി എഴുന്നേറ്റ് നടന്നു.... പിന്നെ അവിടെ സംഖ്യകക്ഷികൾ മാത്രമാണ് ശേഷിച്ചത്... ത്രേയേ ഇനി

💬 Comments

View all comments