Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
കൈകഴുകി വന്നപ്പോഴേക്കും അവരും കഴിച്ചെഴുന്നേറ്റിരുന്നു... ഹാളിലേക്ക് നടന്ന ത്രേയയ്ക്ക് നേരെ പാർത്ഥിയും,അമ്മുവും,
ചാരുവും ഓടിയടുത്തു...ഒരു കുറുമ്പോടെ മൂവരും ത്രേയയെ ചുറ്റിപ്പിടിച്ച് നിന്നു....
ത്രേയേ...വാ നമുക്ക് കളിയ്ക്കാംന്നേ...
പാർത്ഥി അതും പറഞ്ഞ് ത്രേയേ വലിച്ച് നടക്കാൻ തുടങ്ങി...
ആഹാ...ഇപ്പോ നിങ്ങള് നാലാളും നല്ല കമ്പനിയായോ...
ത്രേയമോളേ..എങ്ങനെ സാധിച്ചു ഇത്...
ഹരി ഹാളിലേക്ക് നടന്നു വന്നതും പിറകെ അഗ്നിയും അച്ചുവും കൂടി...പ്രിയ ഡൈനിംഗ് ടേബിൾ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു....
ത്രേയ ഒരു ചിരിയൊതുക്കി പാർത്ഥിയേയും അമ്മൂനേം,ചാരുനേം കൂട്ടി
സോഫയിലേക്ക് ചെന്നിരുന്നു....
ത്രേയയ്ക്ക് ഇന്ന് ഒരുപാട് ജോലിയുണ്ട് ചെയ്തു തീർക്കാൻ.. അതെല്ലാം കഴിയുമ്പോ കളിയ്ക്കാൻ കൂടാം..ഓക്കെ...
ന്മ്മ...ഓക്കേ..ജോലി പെട്ടെന്ന് തീരാൻ വേണേ ഞങ്ങളും ത്രേയേ ഹെൽപ് ചെയ്യാം...
പാർത്ഥി അതും പറഞ്ഞ് ത്രേയേടെ മടിയിലേക്ക് കയറിയിരുന്നു... അത് കേട്ട് ത്രേയ കുറച്ചു നേരം ചിന്തയിലാണ്ടു...
ന്മ്മ... ഓക്കെ... എങ്കില് നമുക്ക് നാലുപേർക്കും കൂടി ജോലിയെല്ലാം തീർക്കാം...
ത്രേയ ചിരിയോടെ അതും പറഞ്ഞ് മൂന്നാളേം കൂട്ടി റൂമിലേക്ക് നടക്കാൻ ഭാവിച്ചു...
ഡീ ത്രേയേ..എന്താ നിന്റെ പ്ലാൻ... ഒന്ന് പറഞ്ഞിട്ട് പോടീ...
അച്ചു സോഫയിലേക്ക് ചാരി കിടന്നു കൊണ്ട് ആ ചോദ്യം ഉന്നയിച്ചതും ത്രേയ നടത്തം നിർത്തി അവന് നേർക്ക് ലുക്ക് വിട്ടു....
അത് എന്താണെന്ന് വഴിയേ മനസിലാവും അച്ചൂട്ടാ...just wait and see...
ത്രേയ ഒന്ന് ചിരിച്ച് അവൾടെ റൂം ലക്ഷ്യമാക്കി നടന്നു...
_________________________
ഈ സമയം വേദ്യ അവൾടെ റൂമിൽ ദേഷ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു...
രാവണിൽ നിന്നും ത്രേയയിൽ നിന്നും ഏറ്റുവാങ്ങിയ അടിയോർത്ത് അവള് കരണത്തേക്ക് കൈ ചേർത്ത് നിന്നു....
പപ്പേടെ വേദ്യമോൾക്ക്
💬 Comments
View all comments