0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.7K
എന്താ പറ്റിയേ...??? വേദ്യേടെ റൂമിലേക്ക് കയറി ചെന്ന വൈദി വേദ്യയെ കൊഞ്ചലോടെ ചേർത്ത് പിടിച്ചു...അവളത് അല്പം ദേഷ്യത്തോടെ തട്ടിയെറിഞ്ഞ് അയാളിൽ നിന്നും വിട്ടകന്നു നിന്നു... വേണ്ട...പപ്പ എന്നോട് മിണ്ടാൻ വരണ്ട...പപ്പയ്ക്കിപ്പോ എന്റെ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ടല്ലോ... എല്ലാവരും അവൾടെ പക്ഷത്തല്ലേ... എന്നാര് പറഞ്ഞൂ...എന്റെ മോളെ അന്വേഷിക്കാണ്ടിരിക്കാൻ പറ്റ്വോ പപ്പയ്ക്ക്... വൈദി വേദ്യയെ അടുത്ത് വിളിച്ച് വാത്സല്യത്തോടെ പറഞ്ഞതും അവള് വീണ്ടും മുഖം വീർപ്പിക്കാൻ തുടങ്ങി... ബ്രേക്ക് ഫാസ്റ്റ് കഴിയ്ക്കാൻ വന്നപ്പോഴേ ഞാൻ ശ്രദ്ധിയ്ക്കുന്നു...എന്താ എന്റെ മോൾടെ കവിളിലൊരു പാട്... വൈദി അതും പറഞ്ഞ് വേദ്യയുടെ കരണത്തേക്ക് മെല്ലെ കൈ ചേർത്തു...ആ സ്പർശനത്തിൽ അവൾക് ചെറിയ തോതിൽ ഒരു പുകച്ചിലും വേദനയും അനുഭവപ്പെട്ടു... ആഹ്...പപ്പ.. വേദനിക്കുന്നു... വേദ്യ പെട്ടെന്ന് വൈദിയുടെ കൈ തട്ടിമാറ്റി കവിളിൽ പതിയെ തടവാൻ തുടങ്ങി... എന്താ മോളേ..എന്താ പറ്റിയേ... വൈദിയുടെ ശബ്ദത്തിൽ ഒരുതരം പരിഭ്രമം കലർന്നു... പെട്ടന്നാണ് പ്രഭ അവിടേക്ക് കടന്നു വന്നത്... എന്തുപറ്റി വൈദീ...എന്താ പപ്പയും മോളും തമ്മിലൊരു സ്വകാര്യം പറച്ചിൽ... എന്ത് പറ്റി വേദ്യമോളേ... എന്താ മോൾടെ മുഖത്തൊരു വിഷമം പോലെ... അത്...അത് പിന്നെ പ്രഭയങ്കിൾ... ത്രേയ... അവളെന്നെ തല്ലി... എന്താ...??? വൈദീടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി... അവള് എന്റെ മോളെ തല്ലിയെന്നോ...??
എപ്പോ...എന്തിന്...???വൈദിയുടെ മുഖം ദേഷ്യം കൊണ്ട് ജ്വലിച്ചു...പ്രഭയും അടിമുടി നിന്ന് വിറയ്ക്കാൻ തുടങ്ങി.... എന്തിനാ വേദ്യമോളേ അവള് നിന്നെ തല്ലിയത്... പ്രഭയങ്കിളിനോട് പറ... അങ്കിള് കൊടുക്കാം അവൾക് അതിനുള്ള മറുപടി... പ്രഭയുടേയും,വൈദിയുടേയും ആ വർത്തമാനം കേട്ടതും വേദ്യേടെ മനസ്സൊന്ന് തണുത്തു...അവളുടെ ചുണ്ടിൽ ഞൊടിയിടയി ഒരു വിജയച്ചിരി മൊട്ടിട്ടു....അതിനെ

💬 Comments

View all comments