0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.7K
ത്രേയാ....??? ചാരുവിന്റെ ആ ചോദ്യം കേട്ടതും ത്രേയ അവളെ ഒന്നുകൂടി ചേർത്ത് ഇരുത്തി... അതൊക്കെ രാത്രി ഉറങ്ങും മുമ്പ് ത്രേയ പറഞ്ഞ് തരില്ലേ...ത്രേയേടെ ഈ റൂമിൽ വന്നാൽ നിറയെ നിറയെ...നിറയെ കഥ പറഞ്ഞു തരില്ലേ ത്രേയ... അയ്യോ...ഈ റൂമിൽ കയറിയാൽ ചെറിയച്ഛൻ വഴക്ക് പറയും... ഒരു ദിവസം....ചെറിയച്ഛൻ പാർത്ഥിയെ വഴക്ക് പറഞ്ഞൂല്ലോ... അത് ത്രേയ വരും മുമ്പല്ലേ അമ്മൂട്ടാ... ഇപ്പോ ത്രേയ ഇല്ലേ ഇവിടെ...ഇനി രാവൺ വഴക്ക് പറയ്യേ....ഇല്ല...പോരെ... അത് കേട്ടതും മൂന്ന് പേരും കൂടി ത്രേയേ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വയ്ക്കാൻ തുടങ്ങി...അവളതെല്ലാം ഏറ്റുവാങ്ങി പുഞ്ചിരിയോടെ ഇരിക്ക്യായിരുന്നു... അല്ല... രാവൺ റൂമിലുള്ളപ്പോ രാവണിന് മനസിലാവാത്ത ഭാഷയിൽ വേണ്ടേ നമ്മള് സംസാരിക്കേണ്ടത്.... അതെന്തിനാ ത്രേയ....??
അമ്മു സംശയഭാവത്തിൽ ത്രേയയെ നോക്കി... അല്ലെങ്കിൽ നമ്മള് പറയുന്നതെല്ലാം രാവൺ അറിയില്ലേ....!!! അറിഞ്ഞാൽ രാവൺ നമ്മളെ റൂമിൽ നിന്നും ഇറക്കി വിട്ടാലോ... അതുകൊണ്ട് രാവണറിയാതെ വേണം നമുക്ക് സംസാരിക്കേണ്ടത്... അപ്പോ നമുക്ക് രാവണിന്റെ മുന്നിൽ വെച്ച് രാവണറിയാതെ അവന്റെ കുറ്റം പറയാല്ലോ... അത് കൊള്ളാം ത്രേയ.. അതിനിപ്പോ എന്താ ഒരു വഴി... മൂവരും ഗഹനമായ ചിന്തയിലാണ്ടു... ഒരു ഐഡിയ ത്രേയ പറഞ്ഞു തരട്ടേ...മൂന്ന് പേരും ത്രേയ പറഞ്ഞു തരുന്ന കാര്യങ്ങൾ ഓർത്ത് വയ്ക്കാമോ... അത് കേട്ടതും മൂവരുടേയും മുഖത്ത് സംശയം നിറഞ്ഞു.. എങ്കിലും മൂന്നാളും അതിന് സമ്മതം മൂളി തലയാട്ടി ഇരുന്നു... ത്രേയ ഇപ്പോ നിങ്ങളെ ഒരു ഭാഷ പഠിപ്പിക്കാം...ഇത്...ത്രേയേടെ ഒരു friend ത്രേയയ്ക്ക് പറഞ്ഞു തന്നതാ... ആംഗ്യത്തിലൂടെ ത്രേയ ഇത് കാണിച്ചു തരാം.. ഓരോ ലെറ്ററിനും ഓരോ ആംഗ്യം ഉണ്ട്...അത്

💬 Comments

View all comments