Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
വച്ച് നമുക്ക് സംസാരിക്കാം... ഓക്കെ...
ന്മ്മ... ഓക്കെ....
പാർത്ഥി അതുകേട്ട് സമ്മതം മൂളി...
പിന്നെ അധികം സമയം പാഴാക്കാതെ തന്നെ ത്രേയ കുട്ടികളെ ആ ആംഗ്യ ഭാഷ പഠിക്കാൻ തുടങ്ങി.... കുറേനേരം നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടികൾ മൂന്നുപേരും ഭംഗിയായി ആ ഭാഷ കൈവശപ്പെടുത്തി....
തന്റെ ഒരു ലക്ഷ്യം കൂടി നടപ്പിലാക്കിയ സന്തോഷത്തിൽ ത്രേയ ഒന്ന് പുഞ്ചിരിച്ചിരുന്നു...
____________________________
Breakfast കഴിഞ്ഞ് കിച്ചണിന്റെ പിൻ വശത്തേക്ക് നടന്നു ചെന്ന അഗ്നി യാദൃശ്ചികമായി കൺമണിയെ കണ്ടുമുട്ടി....കിച്ചണിന് പിൻ വശത്തുള്ള അരഭിത്തിയിലിരിക്ക്യായിരുന്നു അവൾ....
മിഴീ... നീയെന്താ ഇവിടെയിരിക്കുന്നേ...???
ഏയ്..ഒന്നൂല്ല അഗ്നീ.. ഞാൻ വെറുതെ....
അഗ്നിയെ കണ്ടതും അവൾ ചാടിപ്പിടഞ്ഞ് എഴുന്നേറ്റ് തിടുക്കപ്പെട്ട് കൺതടം തുടച്ചു...
അവൾടെ മുഖത്തെ പരിഭ്രമം കണ്ടതും അഗ്നിയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങി...
എന്താ മിഴി നിന്റെ ശരിയ്ക്കുള്ള പ്രശ്നം...എന്തിനാ നീ എപ്പോഴും ഇങ്ങനെ ഒഴിഞ്ഞു മാറി പോകുന്നത്....???
ഒന്നൂല്ല അഗ്നീ...അഗ്നിയ്ക്ക് വെറുതെ തോന്നുന്നതാ...
കൺമണി മുഖത്തൊരു കൃത്രിമ ചിരി വരുത്തി..
എനിക്ക് അങ്ങനെ വെറുതെ തോന്നിയതല്ല... നിന്റെ ജീവിതത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്... അതാണെങ്കിൽ ആരോടും പറയാനും കൂട്ടാക്കില്ല...
അഗ്നിയ്ക്ക് മുന്നിൽ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്ക്വായിരുന്നു അവൾ...
നീ വല്ലതും കഴിച്ചിരുന്നോ...???
ന്മ്മ.. കഴിച്ചു...
കൺമണി തിടുക്കപ്പെട്ട് പറഞ്ഞത് കേട്ട് അഗ്നി അവളെ തറപ്പിച്ചൊന്ന് നോക്കി...
എപ്പോ...???
അഗ്നി നടുവിന് കൈതാങ്ങി അല്പം കടുത്ത സ്വരത്തിൽ അങ്ങനെ ചോദിച്ചതും കൺമണിയൊന്ന് പരുങ്ങി...
അത്... ഞാൻ...
ഇനിയും കള്ളങ്ങളൊന്നും പറയാൻ നില്ക്കാതെ എന്റെ കൂടെ വരാൻ നോക്ക് നീ...
അഗ്നി അതും പറഞ്ഞ് കിച്ചൺ വഴി അകത്തേക്ക്
💬 Comments
View all comments