Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
നടന്നു... അഗ്നി നടന്ന ശേഷവും പിന്നിലൂടെ കൺമണിയുടെ വരവൊന്നും കാണാതിരുന്നത് കൊണ്ട് അവൻ നടത്തം നിർത്തി അവൾക് നേരെ തിരിഞ്ഞു...
എന്താ നോക്കി നിൽക്കുന്നേ...പറഞ്ഞത് കേട്ടില്ലേ... വരാൻ...!!!
അഗ്നി ഉറച്ച ശബ്ദത്തിൽ പറഞ്ഞത് കേട്ട് പിന്നെയും അമാന്തിച്ച് നില്ക്കാതെ കൺമണി അവന് പിന്നാലെ വച്ച് പിടിച്ചു....
അഗ്നി പോകുന്നത് ഡൈനിംഗ് ഏരിയയിലേക്കാണെന്ന് അറിഞ്ഞതും കൺമണി നടത്തം നിർത്തി അവിടെ തന്നെ നിലയുറപ്പിച്ചു... അപ്പോഴേക്കും അഗ്നി കൺമണിയ്ക്ക് വേണ്ടി ഒരു ചെയർ നീക്കിയിട്ടിരുന്നു...
എന്താ മിഴീ ഇത്... ഇവിടേക്ക് വാ... വന്നിരിക്ക്...
അഗ്നി പറഞ്ഞത് കേട്ട് ദാവണിത്തുമ്പിൽ മുറുകെ പിടിച്ച് കൺമണി അവന് നേരെ നടന്നടുത്തു..
ചെയറിലേക്ക് ഇരിക്കും മുമ്പ് അവള് ദയനീയമായി അഗ്നിയെ ഒന്ന് നോക്കി...
ന്മ്മ.. എന്താ...???
അഗ്നീ ഇത് പൂവള്ളിയിലെ അംഗങ്ങൾ മാത്രം ഭക്ഷണം കഴിയ്ക്കാൻ ഇരിക്കുന്ന സ്ഥലമാ...
അതെന്താ ഈ ചെയറിൽ അങ്ങനെ വല്ലതും എഴുതി വച്ചിട്ടുണ്ടോ...
അഗ്നി വീണ്ടും കടുത്ത സ്വരത്തിൽ പറഞ്ഞ് അവളെ അവിടേക്ക് ഇരിക്കാനായി നിർബന്ധിച്ചു... പിന്നെ വേറെ വഴിയില്ലാതെ അല്പം മടിച്ച് മടിച്ച് കൺമണി അഗ്നി നീക്കിവച്ച ചെയറിലേക്ക് കയറിയിരുന്നു....
അവൾക് തൊട്ടടുത്തുള്ള ചെയറിലേക്ക് അഗ്നിയും ഇരുന്നു...അവൻ തന്നെയായിരുന്നു അവൾക്കുള്ള ഫുഡെല്ലാം പ്ലേറ്റിലേക്ക് എടുത്ത് വച്ച് കൊടുത്തത്....
ന്മ്മ..ഇനി കഴിയ്ക്ക്...
കഴിക്കാനുള്ള ഫുഡ് അവൾക് മുന്നിലേക്ക് നീക്കി വെച്ചിരുന്ന അഗ്നിയേയും,മുന്നിലുള്ള ആഹാരത്തേയും അവൾ മാറി മാറി നോക്കി...അത് കാണും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു... ഒരുനിമിഷം ആഹാരത്തിലേക്ക് മാത്രം ദൃഷ്ടി പതിപ്പിച്ച് ഒരു പ്രതിമ കണക്കെ അവളങ്ങനെ ഇരുന്നു....
ഏയ്...മിഴീ..ഏത് ലോകത്താ നീ...
അഗ്നി അവളുടെ
💬 Comments
View all comments