Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
മുഖത്തിന് നേരെ കൈയ്യാട്ടി...
പെട്ടെന്ന് സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അവള് അവന് നേരെ നോട്ടം പായിച്ചു...
വിശപ്പില്ല അഗ്നി... എനിക്ക് വേണ്ട...
കൺമണി അത് പറയുമ്പോ അഗ്നിയുടെ കണ്ണുകൾ ഇമചിമ്മുക പോലും ചെയ്യാതെ അവളെ ഉറ്റുനോക്കുകയായിരുന്നു..
നിന്റെയുള്ളിൽ സങ്കടങ്ങളുടെ ഒരു കടലിരമ്പുന്നുണ്ട് മിഴീ... അതെനിക്ക് വ്യക്തമായി കേൾക്കാനും കഴിയുന്നുണ്ട്...
അത് തുറന്നു പറയാൻ ഇനിയും ഞാൻ നിർബന്ധിക്കില്ല... നിനക്ക് എന്നോട് ഷെയർ ചെയ്യാൻ തോന്നുന്ന നിമിഷം മാത്രം അതെന്നോട് പറഞ്ഞാൽ മതി...
അതിന്റെ പേരിൽ ഇപ്പോ എടുത്ത് വച്ച ഈ ആഹാരം നീ കഴിയ്ക്കാതിരിക്കരുത്...
എനിക്ക് വേണ്ടി എങ്കിലും നീ ഇത് കഴിയ്ക്കണം...
അഗ്നിയുടെ നിർബന്ധം മുറുകിയതും കൺമണി പതിയെ കഴിച്ചു തുടങ്ങി...
നീയെന്താ മിഴീ റിസപ്ഷന് വരാതിരുന്നത്...???
ജഗ്ഗിൽ നിന്നും ഗ്ലാസിലേക്ക് വെള്ളം പകരുന്നതിനിടയിലാണ് അഗ്നിയുടെ ആ ചോദ്യം...
അതുകേട്ടതും കൺമണി അവന് നേരെ നോട്ടം പായിച്ചു...അത് നിങ്ങള് പൂവള്ളിക്കാർക്കും, അടുത്ത ബന്ധുക്കൾക്കും, പിന്നെ ഈ നാട്ടിലെ മറ്റ് പ്രമുഖന്മാർക്കും വേണ്ടി ഉണ്ടായിരുന്ന ചടങ്ങായിരുന്നില്ലേ...
അവിടെ വീട്ടുവേലക്കാരിയ്ക്ക് എന്താ സ്ഥാനം....വെള്ളം ഗ്ലാസിലേക്ക് പകർന്നെടുക്കുന്നതിനടയിൽ അഗ്നിയുടെ നോട്ടം ഒരു പുഞ്ചിരിയോടെ കൺമണിയിലേക്ക് നീണ്ടു...അപ്പോ സ്വയം വേലക്കാരി എന്ന വിശേഷണം ഏറ്റെടുക്ക്വാ ല്ലേ...പിന്നെ എനിക്ക് വേറെ എന്ത് റോളാ അഗ്നീ ഈ തറവാട്ടിലുള്ളത്....
കൺമണി അതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു...
ജീവതമേ ഒരു നാടകമാകുമ്പോ പല പല വേഷങ്ങളും കെട്ടിയാടേണ്ടി വരും മിഴി...
ഇപ്പോ വേലക്കാരി ആകുന്ന നീ നാളെ യജമാന ആയെന്നും വരാം...
അതുകൊണ്ട് ഇത്തരം വിശേഷണങ്ങളൊന്നും സ്വയം എടുത്ത് അണിയേണ്ട...
അഗ്നി ഗ്ലാസിൽ വെള്ളം നിറച്ച്
💬 Comments
View all comments