Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
പിന്നെ ഞാനൊരാളെ കാണാൻ കൂടിയാ ഇപ്പോ ഇവിടേക്ക് ഒരു വിസിറ്റ് നടത്തിയത്... പക്ഷേ ആളെ കണ്ടില്ല...
മിസ് കൺമണി ആനന്ദൻ...!!!
അച്ചു ശന്തനൂന് നോട്ടം കൊടുക്കാതെ മൊബൈലും ഞോണ്ടി കിടന്ന് പറഞ്ഞു...
കറക്ട്.....
നിനക്ക് എങ്ങനെ മനസിലായി അച്ചൂട്ടാ...
അതേ പണ്ടൊരു ചൊല്ലുണ്ട്...ഈ കാള....
വാലുപൊക്കുമ്പോഴേ അറിയാം....
അച്ചു പറഞ്ഞ് മുഴുവിക്കാഞ്ഞ വരികൾ ശന്തനു ഒരവിഞ്ഞ ചിരിയോടെ പൂർത്തിയാക്കി...
ഹാ...അതേയതേ...
നിന്റെ ദേശത്തും ഈ ചൊല്ലുണ്ട് അല്ലേ... very good...
എന്നിട്ട് എന്തായി കാര്യങ്ങൾ...
എന്താവാൻ..!!
കൺമണിയെ അവിടെയെങ്ങും ഞാൻ കണ്ടില്ല അച്ചൂട്ടാ....
അയ്യോ പാവം...
അച്ചു സുകുമാരൻ style ൽ അതും പറഞ്ഞ് വീണ്ടും മൊബൈൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി....
ഡാ അച്ചൂട്ടാ... എനിക്ക് അവളോട് എന്തോ ഒരിത് തോന്നുന്നുണ്ട്...അതിൽ തെറ്റുണ്ടോ...??? ഇക്കാര്യത്തിൽ നിന്റെ അഭിപ്രായം എന്താ...??
ഡാ മോനേ ശന്തനു ഇക്കാര്യത്തിൽ എന്റെ അഭിപ്രായം എന്താണെന്ന് ചോദിച്ചാൽ.... എനിക്ക് ഒരു മഹത്വചനമാണ് ഓർമ്മ വരുന്നത്....
എന്ത് മഹത്വചനം...???
ആര് പറഞ്ഞ മഹത്വചനം...???
അതൊക്കെയുണ്ട്....നീ ചോദിച്ചതെന്താ നിന്റെ ഉള്ളിൽ തോന്നിയ ആ ഇതിൽ എന്തെങ്കിലും തെറ്റുണ്ടോന്ന് ല്ലേ...
മോനേ ശന്തനു...
തെറ്റ് ചെയ്യുന്നത് ഒരിക്കലും ഒരു തെറ്റല്ല... പക്ഷേ അത് തെറ്റാണെന്ന് പറയാതെ തെറ്റല്ല എന്നു പറയുന്നതാണ് ഏറ്റവും വലിയ തെറ്റ്....
ഇപ്പോ മനസ്സിലായോ നിനക്ക് കാര്യത്തിന്റെ കിടപ്പ് വശങ്ങൾ....
അച്ചൂന്റെ ആ വർത്തമാനം കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്ക്യായിരുന്നു ശന്തനു....
നീ എന്താ ശന്തനൂ ഇങ്ങനെ കണ്ണും മിഴിച്ച് ഇരിക്കുന്നേ... ഞാൻ പറഞ്ഞത് ന്താന്ന് വ്യക്തായില്ല്യേ ഉണ്ണിയ്ക്ക്...
അച്ചൂന്റെ ആ വർത്തമാനത്തിന്
💬 Comments
View all comments