Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
രണ്ടും കല്പിച്ച് രാവണിന്റെ റൂം ലക്ഷ്യമാക്കി നടന്നു...
___________________________
ഇതെന്താടീ ഇതൊക്കെ...ആരോട് ചോദിച്ചിട്ടാ നീയെന്റെ റൂം ഇങ്ങനെ ആക്കിയത്....
രാവൺ ചുറ്റുമൊന്ന് കണ്ണോടിച്ചു... ഭിത്തിയുടെ നാലുപാടും അവളുടേയും അവന്റേയും ഛായാചിത്രങ്ങളായിരുന്നു.എല്ലാം ത്രേയ അവളുടെ കരവിരുതിൽ തീർത്തവയായിരുന്നു...
രാവണിന് അതെല്ലാം കണ്ട് അടിമുടി തരിച്ചു കയറി...അപ്പോഴും അവനെ mind ആക്കാതെ നെയിൽ പോളിഷും തേച്ചിരിക്ക്യായിരുന്നു ത്രേയ...
ത്രേയേ.....
രാവണിന്റെ അലർച്ച അവിടമാകെ മുഴങ്ങി...
ഹോ... ഒന്ന് പതിയെ പറ രാവൺ... എന്റെ കാതിന് തകരാറൊന്നുമില്ല...
ചുമ്മാ മനുഷ്യനെ ശല്യപ്പെടുത്താനായിട്ട് ഇറങ്ങിക്കോളും...
അതും കൂടി ആയതും രാവൺ നിന്ന നിൽപ്പിൽ വിറയ്ക്കാൻ തുടങ്ങി....
ഇത്രേം ചെയ്തു വച്ചതും പോര... എന്നിട്ടും നീ എന്നെ കളിയാക്ക്വാ ല്ലേ...
രാവൺ ഒരൂക്കോടെ അവൾക്കരികിലേക്ക് പാഞ്ഞടുത്ത് ബെഡിലിരുന്ന അവളുടെ കൈയ്യിൽ പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു നിർത്തി...
എന്താ രാവൺ ഇത്...ഞാനിത് ഇടാൻ സമ്മതിക്കില്ലേ നീ...
നീ എന്റെ കൈയ്യീന്ന് വാങ്ങിക്കൂട്ടാനാണോടീ ഇവിടേക്ക് വന്നത്...ഇത്രേം അടികൊണ്ടിട്ടും നിനക്ക് ഒരു പ്രോബ്ലോം ഇല്ലേ...
അടിയ്ക്കുന്ന നിനക്ക് അങ്ങനെ ഒരു വിചാരവും ഇല്ല... പിന്നെ കൊള്ളുന്ന ഞാനെന്തിന് പിന്മാറണം...
എന്റെ ഭർത്താവിന് സ്നേഹിക്കാൻ മാത്രമല്ല...ഒന്ന് ഉപദ്രവിക്കാൻ തോന്നുമ്പോഴും നിന്നു തരാൻ ഞാനല്ലേയുള്ളൂ ഇവിടെ.... എന്റെ ഒരു വിധിയേ...ത്രേയ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് രാവൺ പല്ല് ഞെരിച്ച് നിന്നു.... പെട്ടെന്നാണ് ഊർമ്മിളയും വേദ്യയും ഡോറ് തള്ളി തുറന്നു കൊണ്ട് അവിടേക്ക് എത്തിയത്....അവരെ കണ്ടതും രാവണും ത്രേയയും ഒരുപോലെ അവരിലേക്ക് നോട്ടം പായിച്ചു നിന്നു....
വന്നപാടെ ഇരുവരും ഒരുപോലെ ചുറ്റുപാടും അമ്പരപ്പോടെ കണ്ണോടിച്ചു നിന്നു...
ചുറ്റിലും രാവണും ത്രേയയും നിറഞ്ഞു
💬 Comments
View all comments