Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
നില്ക്കുന്ന ആ ദൃശ്യം കണ്ടതും വേദ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു....
രാവൺ മോനേ...നീ അറിഞ്ഞു കൊണ്ടാണോ ഈ പരിഷ്കാരങ്ങൾ...???
ഊർമ്മിള അതും ചോദിച്ച് രാവണിനും ത്രേയയ്ക്കും നേരെ നടന്നടുത്തതും ത്രേയ രാവണിന്റെ പിടി അയച്ചെടുക്കാനായി കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു.... ഒരുനിമിഷം ഊർമ്മിളയുടെ നോട്ടം രാവൺ ബലമായി പിടി മുറുക്കി വച്ചിരുന്ന ത്രേയയുടെ കൈയ്യിലേക്ക് പോയി...
അത് കണ്ടിട്ടും വലിയ കൂസലൊന്നും കൂടാതെ രാവൺ അവളുടെ കൈയ്യിനെ ഇടം കൈയ്യാൽ മുറുകെ പിടിച്ചു നിന്നു...വേദ്യയ്ക്ക് ആ കാഴ്ച കണ്ടതും പക ആളിക്കത്താൻ തുടങ്ങി...
എന്താ മോനേ ഇതൊക്കെ.... എന്താ ഈ റൂം ഇങ്ങനെ...???
നീ ഇവൾടെ വാക്കുകളിൽ വിശ്വസിച്ചു തുടങ്ങിയോ...???
ഊർമ്മിളാന്റി എന്താ ഈ പറഞ്ഞു വരുന്നത്...എനിക്കൊന്നും മനസിലാകുന്നില്ല..
രാവൺ അല്പം അലസമായി പറഞ്ഞു നിർത്തി...
ഈ റൂമിന്റെ കാര്യമാ ഞാൻ പറഞ്ഞത്...
ഇത് ഞാനറിഞ്ഞു കൊണ്ടല്ല.. എല്ലാം ഇവൾടെ പ്ലാനുകളുടെ ഭാഗമാ...
രാവൺ ചുറ്റിലുമുള്ള ഓരോ ഫോട്ടോസിനേം ഉള്ളിലടക്കി പിടിച്ച ദേഷ്യത്തോടെ നോക്കി...
ഹോ... അപ്പോ മഹാറാണീടെ പരിഷ്കാരങ്ങളാണ് ഇതൊക്കെ ല്ലേ...ഇനിയും എന്തൊക്കെയാണാവോ മനസിൽ തീരുമാനിച്ചു വച്ചിരിക്കുന്നത്....
ഊർമ്മിള പറയുന്നത് കേട്ട് ത്രേയ അവരെയും വേദ്യയേയും മാറിമാറി നോക്കി നിന്നു...
ഒരു പരിഷ്കാരത്തിന്റെ ബാക്കി പത്രമല്ലേ എന്റെ കുഞ്ഞിന്റെ കവിളിൽ കരിനീലിച്ച് കിടക്കുന്നത്... ഇത്രയും ആയ സ്ഥിതിക്ക് മഹാറാണീടെ ഈ പുതിയ നീക്കങ്ങൾക്ക് എന്റെ വക ഒരു സമ്മാനം തരാതിരിക്കുന്നത് മോശമല്ലേ.... അതുകൊണ്ട് ദേ രാവണിന്റെ മുന്നിൽ വെച്ച് നിന്റെ കരണത്ത് ഞാൻ തരാൻ പോക്വാ അതിനുള്ള മറുപടി....
ഊർമ്മിള പറയുന്നത് കേട്ടതും രാവണിന്റെ നോട്ടം ഊർമ്മിളയ്ക്ക്
💬 Comments
View all comments