Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
special selection ആയിരുന്നു....ഇത്രേം മാച്ചാകുംന്ന് കരുതിയില്ല...
അഗ്നിയെ വകഞ്ഞു മാറ്റി അച്ചു രാവണിനടുത്തേക്ക് നുഴഞ്ഞു കയറി നിന്നു....അച്ചൂന്റെ ആ പറച്ചില് കേട്ട് രാവണവനെ കലിപ്പിച്ചൊന്ന് നോക്കിയ ശേഷം നെഞ്ചിന് മീതെ കൈകെട്ടി വച്ച് നിന്നു....
എല്ലാവരും എത്തിയെങ്കിൽ പൂജ ആരംഭിക്കാം ന്താ....???
യജ്ഞാചാര്യൻ വൈദിയോട് അങ്ങനെ ചോദിച്ചതും അയാള് ചുറ്റും ത്രേയയെ പരതി...
ത്രേയ...അവളെവിടെ..??വൈദേഹി പോയി ത്രേയേ കൂട്ടീട്ട് വാ...
വൈദീടെ ആ പറച്ചില് കേട്ട് വൈദേഹി ത്രേയയെ വിളിക്കാനായി സ്റ്റെയർ കയറാൻ ഭാവിച്ചതും അവള് താഴേക്ക് നടന്നു വന്നതും ഒരുമിച്ചായിരുന്നു.....
ഹാ...മോള് റെഡിയായോ...!!!
വൈദേഹി അതും പറഞ്ഞൊന്ന് ചിരിച്ചു കൊണ്ട് ത്രേയയ്ക്കരികിലേക്ക് നടന്നു... വൈദേഹിയുടെ ആ പറച്ചില് കേട്ട് രാവണിന്റെ കണ്ണുകൾ പെട്ടെന്ന് ത്രേയയുടെ മുഖത്തിന് നേരെ പാഞ്ഞു... യാദൃശ്ചികമായി ത്രേയയ്ക്ക് നേരെ നീണ്ട ആ കണ്ണുകൾ പിന്വലിക്കാൻ ആകാത്ത വിധം അവിളിൽ തന്നെ ഒതുങ്ങി.... മറ്റെല്ലാം മറന്നു കൊണ്ട് രാവണിന്റെ നോട്ടം ത്രേയയിലേക്കും അവൾ ധരിച്ചിരുന്ന ദാവണിയിലേക്കും വലംവച്ചുകൊണ്ടിരുന്നു....അവന് ആ നിമിഷം ത്രേയയെ ആ പഴയ ത്രേയായി തോന്നുകയായിരുന്നു....ഭംഗിയിൽ വളച്ചെഴുതിയ പുരികക്കൊടികളും,കൂവള മിഴികളും,ചെഞ്ചുണ്ടുകളും അവനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി...
കസവിന്റെ ആ ദാവണി അവൾക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു... അതിനൊപ്പം അണിഞ്ഞിരുന്ന ഓർണമെന്റ്സ് അവളുടെ ഭംഗി എടുത്ത് കാട്ടി... ഒരുനിമിഷം സ്വയം മറന്ന് അവനവളെ തന്നെ നോക്കി നിന്നു.....
ഭാര്യയാവാൻ പോകുന്ന പെണ്ണിനെ ഇങ്ങനെ വായിനോക്കുന്നത് മോശമാണ് സാർ...
ഒരു മയത്തിനൊക്കെ നോക്ക്....
അച്ചുവിന്റെ ആക്കിയുള്ള ആ വർത്തമാനം കേട്ടതും രാവൺ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അവളിൽ നിന്നുള്ള നോട്ടം പിന്വലിച്ചു.... അപ്പോഴാണ് അഗ്നിയും
💬 Comments
View all comments