Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
അതുകൊണ്ട് തന്നെ അച്ചുവും, ശന്തനുവും,അഗ്നിയും അവളെ കാര്യമായി ശ്രദ്ധിക്കാൻ പോയില്ല... അപ്പോഴാണ് മൂവരേയും ഞെട്ടിച്ചു കൊണ്ട് കൺമണി അവിടേക്ക് നടന്നടുത്തത്.... ഗിഫ്റ്റ് പായ്ക്കറ്റിൽ വച്ചിരുന്ന റോയൽ ബ്ലൂ കളർ സാരിയായിരുന്നു അവള് ധരിച്ചിരുന്നത്....ആ വേഷത്തിൽ അവളെ കണ്ടതും ശന്തനൂന്റെ കണ്ണൊന്നു വിടർന്നു...
wow... beautiful...
തനിക്കടുത്ത് നിന്ന അച്ചൂനേം,അഗ്നിയേയും പോലും മറന്ന് ശന്തനൂന്റെ നാവ് അവൻ പോലുമറിയാതെ അങ്ങനെ ഉരുവിട്ടതും അച്ചുവും അഗ്നിയും ഒരുതരം അത്ഭുതത്തോടെ ശന്തനൂനെയൊന്ന് നോക്കി.... പെട്ടെന്നാ ശന്തനൂന് സ്ഥലകാല ബോധം വന്നത്...അച്ചൂന്റെയും അഗ്നീടെയും നോട്ടം കണ്ട് അവൻ അവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു...
കൺമണിയെ കാണാൻ ഇന്നെന്തോ ഒരു പ്രത്യേക ഭംഗി പോലെ...ല്ലേ...
ന്മ്മ... ന്മ്മ... അധികം ഭംഗി ആസ്വദിക്കണ്ട..!
അച്ചുവും അഗ്നിയും ഒരുപോലെ അങ്ങനെ പറഞ്ഞ് ഇരുത്തിയൊന്ന് മൂളി നിന്നു...
അഗ്നീ.....പൂജയ്ക്കുള്ള എല്ലാവരും എത്തി...where is the king...?? ഇക്കൂട്ടത്തിലെ സിങ്കക്കുട്ടിയെവിടെ...???
ആരാടാ അച്ചൂ ആ king...
ശന്തനു അച്ചൂനെ ഒന്നുലച്ചു കൊണ്ട് ചോദിച്ചു...
ഡാ..രാവൺ...അവനെവിടെ...??
രാവണല്ലേ ദേ വരുന്നത്...
ശന്തനു അതും പറഞ്ഞ് സ്റ്റെയറിന് നേരെ കൈ ചൂണ്ടി കാണിച്ചതും അഗ്നിയും അച്ചുവും ഒരുപോലെ അവിടേക്ക് നോട്ടം പായിച്ചു നിന്നു...
അവര് മൂന്നുപേരും ചേർന്ന് സെലക്ട് ചെയ്ത coffee brown colour കുർത്തയും white പാന്റുമായിരുന്നു രാവണിന്റെ വേഷം...ആ വേഷത്തിൽ രാവിണിനെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു...നെറ്റിയിലേക്ക് ചിതറിത്തെറിച്ചു കിടന്ന തലമുടിയെ ഇടംകൈയ്യാൽ മാടിയൊതുക്കി രാവൺ സ്റ്റെയർ ഇറങ്ങി താഴേക്കു വന്നു.... മുഖത്ത് വലിയ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ അവൻ അഗ്നിയ്ക്ക് അരികിലായി വന്നു നിന്നു...
രാവൺ... superb dude..
ഞങ്ങളുടെ
💬 Comments
View all comments