0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.4K
സുഖം കിട്ടാൻ വേണ്ടിയുള്ള കുറച്ച് അടുത്ത ബന്ധുക്കളെ വല്യമ്മ ക്ഷണിച്ചിട്ടുണ്ടെന്നാ കേട്ടേ....ചിത്രാന്റീടെ വീട്ടിലും ക്ഷണമുണ്ട്.... അതേയോ...ആ ഒരു നീക്കം ഞാനറിഞ്ഞില്ലല്ലോ അഗ്നീ... പ്രഭയങ്കിളിന്റെ റിലേറ്റീവായ ആ നീരജ വരുമോ ആവോ...?? അച്ചു അതും പറഞ്ഞ് താടിയ്ക്ക് കൈയ്യും താങ്ങി ചിന്തയിൽ മുഴുകി നിന്നു...അപ്പോഴാണ് വൈദി സ്റ്റെയർ ഇറങ്ങി താഴേക്കു വന്നത്.... VVIP ഒന്നേ... വൈദിയെ കണ്ടതും അച്ചു ചിന്തയിൽ നിന്നും ഉണർന്ന് സീനിയേർസിന്റെ എണ്ണമെടുക്കാൻ തുടങ്ങി....വൈദി ഹാളിലേക്ക് വന്നു നിന്നതും അടുത്ത ആള് സ്റ്റെയർ ഇറങ്ങാൻ തുടങ്ങി.. മറ്റാരുമായിരുന്നില്ല പ്രഭ തന്നെ... VVIP രണ്ടേ.... അച്ചു അടുത്ത ആളുടേയും എണ്ണമെടുത്ത് നിന്നു.. പ്രഭ വൈദിയ്ക്കരികിലേക്ക് വന്ന് നിന്നതും സുഗത് റെഡിയായി ഇറങ്ങി..
ആഹാ..!!നമ്മുടെ local Dad വന്നല്ലോ... അച്ചു അഗ്നിയെ തട്ടി അങ്ങനെ പറഞ്ഞതും അഗ്നി അവനെ കണ്ണുരുട്ടി പേടിപ്പിച്ച് നിർത്തി... അങ്ങനെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളും പൂജയ്ക്ക് വേണ്ടി റെഡിയായി എത്തിയിരുന്നു.... രാജാറാമിന്റെ നിർദേശപ്രകാരം ഒരുക്കി വെച്ച ഹോമകുണ്ഡത്തിനരികെ എല്ലാവരും നിരന്നതും മായമ്മ കൂടി അവരോടൊപ്പം ചെന്നു നിന്നു... വേദ്യയും,നിമ്മിയും ഒരുമിച്ചാണ് റെഡിയായി ഇറങ്ങിയത്... എങ്കിലും രണ്ടുപേരും രണ്ട് വശത്തായി നിലയുറപ്പിച്ചു നിന്നു.. ഹരിയും പ്രിയയും മക്കളും കൂടി വന്നു നിന്നതും കോളം തികഞ്ഞു എന്നുവേണം പറയാൻ... അങ്ങനെ ഏകദേശം അംഗങ്ങളെല്ലാം അണിനിരന്നപ്പോഴാണ് അതുവരെയും അവിടെ ഇല്ലാതിരുന്ന പുതിയൊരാൾ കൂടി അവിടേക്ക് കടന്നു വന്നത്... മറ്റാരുമായിരുന്നില്ല ഹരിയുടേയും രാവണിന്റേയും ഒരേയൊരു സഹോദരി ഹരിണി... ഹോസ്റ്റലിൽ നിന്ന് പഠിയ്ക്ക്യായിരുന്ന ഹരിണി രാവണിന്റെ വിവാഹം പ്രമാണിച്ചാണ് തറവാട്ടിലേക്ക് എത്തിയത്... ത്രിമൂർത്തികളെ വേദ്യയെപ്പോലെ തന്നെ mind ചെയ്യാത്ത മറ്റൊരംഗമായിരുന്നു ഹരിണി....

💬 Comments

View all comments