0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.4K
നിറം നന്നായി ഇണങ്ങും എന്ന് ആ മനസ് എന്നോട് തന്നെ പറയുന്നുണ്ട്... പൂജയ്ക്ക് ഇതുടുത്ത് വേണം വരാൻ...എന്നെ നിരാശനാക്കരുത്....* ആ വരികൾ വായിച്ചെടുക്കുമ്പോ കൺമണിയുടെ ഹൃദയം ആയിരം പെരുമ്പറ ഒന്നിച്ചു കൊട്ടും പോലെ ഉച്ചത്തിൽ മിടിയ്ക്കാൻ തുടങ്ങി...അതാരാണ് അവിടെ എത്തിച്ചതെന്ന സംശയം അവളിൽ ബലപ്പെട്ടു... തനിക്ക് വേണ്ടി തന്നെയാകുമോ എന്നുകൂടി  ചിന്തിച്ച് കൊണ്ട് അവള് വീണ്ടും ആ വരികൾ ഒന്നുകൂടി വായിച്ചു നോക്കി.... ഈ റൂമിൽ അമ്മയല്ലാതെ മറ്റാരും കയറില്ല... അമ്മ ഇങ്ങനെയുള്ള സാരിയൊന്നും ഉടുക്കാറില്ല... അപ്പോ പിന്നെ ഇത് എനിക്ക് വേണ്ടി തന്നെ ആകില്ലേ...!!! എങ്കിലും ഇങ്ങനെ ഒരു ഗിഫ്റ്റ് ഇവിടെ ആരായിരിക്കും എനിക്ക് വേണ്ടി സെലക്ട് ചെയ്ത് കൊണ്ടു വച്ചത്.... കൺമണി ഓരോന്നും ചിന്തിച്ച് നിന്നപ്പോഴേക്കും മായമ്മ ഡോറിൽ മുട്ടി വിളിച്ച് ഒരുങ്ങിയിറങ്ങാനായി അവളെ ഓർമ്മപ്പെടുത്തി തിരികെ പോയി... അവർക്ക് മറുപടി നല്കി പിന്നെ അധികം ചിന്തിച്ച് നിൽക്കാതെ കൺമണി ഗിഫ്റ്റ് പായ്ക്കറ്റിൽ വച്ചിരുന്ന സാരി തന്നെ ഭംഗിയായി ഞൊറിഞ്ഞുടുത്തു.... ____________________________________ ശന്തനൂ...ഈ വിവാഹം ഒരാഴ്ച കഴിഞ്ഞ് നടത്തിയാൽ മതിയായിരുന്നു ല്ലേടാ... ശന്തനൂന്റെ തോളിലേക്ക് കൈമുട്ടൂന്നി വച്ച് അച്ചുവങ്ങനെ പറഞ്ഞതും ശന്തനുവും,അഗ്നിയും ഒരുപോലെ അവനെ തന്നെ ഉറ്റുനോക്കി നിന്നു... അതെന്താടാ അച്ചൂട്ടാ നീയങ്ങനെ പറഞ്ഞത്...??? ഒരാഴ്ച കഴിയുമ്പോ എന്താ പ്രത്യേകത...?? അല്ല അഗ്നീ.. ഒരാഴ്ച സമയം കിട്ടിയിരുന്നെങ്കിൽ നമ്മുടെ ഒട്ടുമിക്ക എല്ലാ ബന്ധുക്കളേയും വിവാഹത്തിന് ക്ഷണിക്കാൻ കഴിയുമായിരുന്നല്ലോ....അതാകുമ്പോ കണ്ണിന് കുളിർമ നല്കുന്ന കുറച്ചു മുഖങ്ങളെ കാണാമായിരുന്നു....ഒരു ദർശന സുഖം കിട്ടിയേനേ.... ഹോ.. അങ്ങനെ...!! അക്കാര്യമോർത്ത് എന്റെ പൊന്നുമോൻ ടെൻഷനാവണ്ട... വിവാഹം നാളെ ആണെങ്കിലും ദർശന

💬 Comments

View all comments