0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.4K
പായ്ക്കറ്റുകളും പാത്രങ്ങളും ഒതുക്കി വച്ച ശേഷം കൺമണിയും പൂജയ്ക്ക് വേണ്ടി റെഡിയാവാൻ തുടങ്ങി....അടുക്കളപ്പണിയും,വീട്ടുജോലിയും ഒരുപാട് ഉണ്ടായിരുന്നതു കൊണ്ട് അവളാകെ മുഷിഞ്ഞിരുന്നു...മായമ്മയെ പൂജ നടക്കുന്നിടത്തേക്ക് പറഞ്ഞ് വിട്ട് കൺമണി റെഡിയാവാൻ തുടങ്ങി...ഒരു കുളിയൊക്കെ കഴിഞ്ഞ് തിരികെ റൂമിലേക്ക് വന്ന് ഷെൽഫ് തുറന്ന് ഓരോ അറയും ആകെത്തുക ഒന്ന് നോക്കി.... ഇതിലിപ്പോ ഏത് ഡ്രസ്സാ എടുത്തിടുക... എല്ലാം ഒരുപാട് പഴകിയതാണല്ലോ ഈശ്വരാ... അവിടെ എല്ലാം പട്ടുചേലയും ചുറ്റി ടെക്സ്റ്റൈൽ ഷോപ്പിന്റെ പരസ്യം പോലെ നിൽപ്പുണ്ട്...അതിനിടയിലേക്ക് ഈ പഴഞ്ചൻ തുണിയും ഇട്ടോണ്ട് ചെന്നാൽ... കൺമണി ആകയയൊന്ന് കുഴങ്ങി....അവളാ ആലോചനയിൽ തന്നെ കുറേനേരം ഷെൽഫിൽ  ആകെത്തുക ഒന്ന് പരതി... ഒടുവിൽ ഷെൽഫിന്റെ ഒരു കോർണറിൽ നിന്നും ഒരു പഴയ ദാവണിയെടുത്ത് തിരിഞ്ഞു... പെട്ടന്നാ അവളുടെ നോട്ടം മുന്നിലുള്ള ടേബിളിലേക്കും അതിന് മുകളിൽ വച്ചിരുന്ന ഗിഫ്റ്റ് പായ്ക്കറ്റിലേക്കും പോയത്..... കൈയ്യിലിരുന്ന ദാവണി തിരികെ ഷെൽഫിലേക്ക് തന്നെ വച്ച് അവള് തിടുക്കപ്പെട്ട് ടേബിളിനരികിലേക്ക് പാഞ്ഞു....ഒരു സംശയ ഭാവത്തോടെ അവളാ ഗിഫ്റ്റ് പായ്ക്കറ്റ് കൈയ്യിലെടുത്ത് തുറന്നു....
ബോക്സിൽ ഭംഗിയായി മടക്കി വച്ചിരുന്ന റോയൽ ബ്ലൂ കളർ സാരി കണ്ടതും അവളുടെ കണ്ണുകൾ അത്ഭുതത്തോടെ വിരിഞ്ഞു....മനസിൽ നിറഞ്ഞു നിന്ന സന്തോഷത്തോടെ അവളാ സാരിയിലൂടെ മെല്ലെ വിരലോടിച്ചു നോക്കി..മൃദുവായ ആ പട്ടിനെ അവളുടെ വിരലുകൾ തഴുകിയിഴയുകയായിരുന്നു... ഒടുവിൽ അവ ചെന്നു നിന്നത് ചെറിയൊരു തുണ്ടു കടലാസിലായിരുന്നു...അടങ്ങാത്ത ആകാംഷയോടെ അവളാ കടലാസ് തുണ്ട് കൈയ്യിലെടുത്ത് തിടുക്കപ്പെട്ട് തുറന്നു നോക്കി... *വളരെ കഷ്ടപ്പെട്ടിട്ടാണ് ആരും കാണാതെ ഈ ഗിഫ്റ്റ് ഇവിടെ എത്തിച്ചിരിക്കുന്നത്... എന്റെ മനസിന് ഏറെ പ്രിയം തോന്നിയ നിറമാണ്.. നിനക്ക് ഈ

💬 Comments

View all comments