0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.4K
ആയിക്കൂടേ.. വെറുതെ മനുഷ്യന് ശല്യമുണ്ടാക്കാൻ... രാവൺ ഹരിയെ നോക്കി കലിപ്പിക്കാൻ തുടങ്ങി...അതും കണ്ട് ചിരിയടക്കി പിടിച്ചു നിൽക്ക്വായിരുന്നു ത്രേയയും,കൺമണിയും..കൂട്ടിന് നിമ്മി കൂടി ചേർന്നതും പ്രിയ ഹരിയെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി.... ഞാനിപ്പോ വരാടി...നീ റൂമിലേക്ക് പൊയ്ക്കോ... ദേ ഈ പിള്ളേരേം കൂടി കൂട്ടിയ്ക്കോ...!!!
നിലത്ത് വീണു കിടന്ന പൂക്കൾ പരസ്പരം വാരിയെറിഞ്ഞ് നിന്ന അമ്മൂനേം,ചാരൂനേം,പാർത്ഥിയേയും ചൂണ്ടിക്കാട്ടി ഹരിയങ്ങനെ പറഞ്ഞതും പ്രിയ അവനെ ദഹിപ്പിച്ചൊന്ന് നോക്കി... പിള്ളേരെ വേണേ പിടിച്ചോണ്ട് വന്നേക്ക്... ഞാൻ റൂമിലേക്ക് പോകുവാ.... മൂക്ക് മുട്ടെ കുടിച്ച് നാലു കാലിലാ വരാൻ പ്ലാനെങ്കി... ദേ ഹരിയേട്ടാ ഡോറ് ഞാൻ തുറക്കില്ല... 10.30 വരെ ഞാൻ wait ചെയ്യും...അതിന് മുമ്പങ്ങ് വന്നേക്കാണം... പ്രിയ അന്ത്യശാസനം മുഴക്കി സ്റ്റെയർ കയറി പോകുന്നതും നോക്കി അന്തംവിട്ട് നിൽക്ക്വായിരുന്നു ഹരി.... പ്രിയേടെ ആ പെർഫോമൻസും ഹരീടെ മുഖത്തെ expression ഉം കണ്ട് രാവണടക്കമുള്ളം ആർക്കും ചിരിയടക്കാൻ കഴിഞ്ഞില്ല... എല്ലാവരുടേയും മുഖം ശ്രദ്ധിച്ചെങ്കിലും രാവണിന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോ ഹരിയ്ക്ക് ദേഷ്യത്തിലുപരി സന്തോഷവും,ആശ്വാസവുമാണ് തോന്നിയത്... അവനത് മനസ്സിലോർത്തു കൊണ്ട് പുഞ്ചിരിയോടെ രാവണിനെ തന്നെ നോക്കി നിന്നു...ഹരിയ്ക്കൊപ്പം ത്രേയയുടെ നോട്ടവും രാവണിലേക്ക് മാത്രമായി ഒതുങ്ങി... രാവൺ...നീ എത്ര നാള് കൂടീട്ടാ ഇങ്ങനെ മനസ്സറിഞ്ഞ് ചിരിയ്ക്കുന്നേന്ന് അറിയ്വോ... ഹരി വളരെ സന്തോഷത്തോടെ അങ്ങനെ പറഞ്ഞതും രാവണിന്റെ മുഖത്തെ ചിരി പതിയെ മങ്ങാൻ തുടങ്ങി....പഴയ ഗൗലവഭാവം മുഖത്തേക്ക് വരാൻ തുടങ്ങിയതും അച്ചു ആ അവസരം മുതലാക്കി ഹരിയ്ക്ക് അടുത്തേക്ക് അവതരിച്ചു... നമ്മള് മാറ്റർ വിട്ട് പോകുന്നു ഹരിയേട്ടാ.. എല്ലാവരും മറ്റേ കാര്യത്തിലേക്ക് വാ... ശന്തനു പറഞ്ഞ

💬 Comments

View all comments