0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.4K
വേണ്ട...ഇതല്ല ഇതിനപ്പുറവും കണ്ടവരാ ഞങ്ങള്...വർഷം കൊറേ ആയില്ലേ നിന്നെ കാണാൻ തുടങ്ങീട്ട്...എന്താടി ഉണ്ടായത്...???രാവൺ എന്തെങ്കിലും..... ഇത് നല്ല കൂത്ത്...രാവണെന്നെ എന്ത് ചെയ്യാനാ എന്റെ അച്ചൂട്ടാ...രാവണെന്നെ കെട്ടാൻ പോകുന്ന ചെക്കനല്ലേ... അപ്പോ അവനെന്നെ എന്ത് ചെയ്യാനാ...അഥവാ വല്ലതും ചെയ്യാൻ വന്നാൽ തന്നെ എനിക്ക് എന്തിനും പോണ മൂന്ന് ജിമ്മന്മാരില്ലേ.... അവനെ പഞ്ഞിക്കിടാൻ എനിക്ക് നിങ്ങള് പോരേ...ല്ലേ ആയമ്മേ... ത്രേയ അതും പറഞ്ഞ് ഒരു കൊഞ്ചലോടെ വൈദേഹീടെ താടിയിൽ പിടിച്ചുയർത്തി... ഹാ...ഇപ്പോ ഓക്കെ..നീ ഇപ്പോഴാ ഞങ്ങടെ പഴയ ആ ത്രേയ ആയി മാറിയത്...ആ തേജസ്സും, ഓജസ്സും പഴയ ആ കച്ചറ,കൂതറ സ്വഭാവവുമുള്ള ഞങ്ങടെ ത്രേയ... അത് കേട്ടതും ത്രേയ കട്ടകലിപ്പിൽ അച്ചൂന്റെ കാലിനിട്ട് ഒരു ചവിട്ടു കൊടുത്തു... അയ്യോ ന്റമ്മേ...ഈ കാലമാടത്തി എന്റെ കാല് ചവിട്ടിയൊടിച്ചേ..അഗ്നീ...ഇടപെടെടാ... ഇടപെടെടാ... അച്ചു ഒരു കാലും പൊക്കി അവിടെ നിന്ന് തുള്ളാൻ തുടങ്ങി...അഗ്നിയും, ശന്തനുവും അത് കണക്കിന് ആസ്വദിച്ച് ചിരിയോടെ നിൽക്ക്വായിരുന്നു...
തെണ്ടികളേ...ഒരുത്തനിവിടെ തൊണ്ടപൊട്ടി നിലവിളിച്ചിട്ടും നിനക്കൊന്നും ഒരു mind ഉം ഇല്ലേടാ... അതുകേട്ട് അഗ്നി ചിരിയടക്കി അച്ചൂന്റെ തോളിലേക്ക് കൈയ്യിട്ടു....അപ്പോഴും അടങ്ങാത്ത കലിപ്പ് മുഖത്ത് ഫിറ്റ് ചെയ്ത് അച്ചൂനെ നോക്കി പേടിപ്പിക്ക്യായിരുന്നു ത്രേയ.....വൈദേഹി അതൊക്കെ കണ്ട് വായുംപൊത്തി അവൾക്കരികിൽ തന്നെ നിൽപ്പുണ്ടായിരുന്നു.... മോനേ അച്ചൂട്ടാ... നിനക്ക് കിട്ടുന്നതൊക്കെ നൂറ് ശതമാനവും നീ ചോദിച്ചു വാങ്ങുന്ന ബഹുമതികളും മെഡലുകളുമാ... അത് നിന്റെ ചേട്ടൻ എന്ന പേരിൽ എനിക്കോ friend എന്ന പേരിൽ ഇവനോ ഷെയർ ചെയ്യാൻ നീ ആഗ്രഹിക്കരുത്...കേട്ടല്ലോ... അഗ്നി അതും പറഞ്ഞ് അച്ചൂനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു... നീ പോടാ താടിച്ചേട്ടാ...

💬 Comments

View all comments