0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.4K
അച്ചു അതും പറഞ്ഞ് പല്ലും ഞെരിച്ചു കൊണ്ട് അഗ്നിയെ ഒന്ന് നോക്കി...അപ്പോഴും ത്രേയ കൊടുത്ത ചവിട്ടിന്റെ effect ൽ കാലും തടവി നിൽക്ക്വായിരുന്നു അവൻ.... ആ..ത്രേയ പിന്നെ വളരെ important ആയ ഒരു കാര്യമുണ്ട്.... കുറച്ച് സമയം കഴിയുമ്പോ ഒരു പൂജയുണ്ടാവും.....എന്തോ കുടുംബ പൂജയാണ്... വിവാഹത്തിനോട് അനുബന്ധിച്ച് നടത്തുന്നതാണെന്നാ അമ്മ പറഞ്ഞത്...നീ പെട്ടെന്ന് അതിന് വേണ്ടി റെഡിയാവണം...രാവണും നീയും വേണം ചെയ്യാൻ... അതിന് രാവൺ സമ്മതിക്ക്വോ അഗ്നീ... ത്രേയ അതും പറഞ്ഞ് അഗ്നിയെ ഒന്ന് നോക്കി... രാവൺ റെഡിയായി വരും മോളേ.. അതോർത്ത് മോള് വിഷമിക്കണ്ട..ആയമ്മ ഇപ്പോ തന്നെ പോയി അവനോട് പറയാം...മോള് പോയി തയ്യാറായി വാ... വൈദേഹി പറഞ്ഞ ഉറപ്പിന്റെ പേരിൽ ത്രേയ ഒന്ന് പുഞ്ചിരിച്ചു.....അവളെ കൂട്ടി വൈദേഹി അകത്തേക്ക് നടക്കാൻ ഭാവിച്ചതും പിന്നിൽ നിന്നും വീണ്ടും അഗ്നിയുടെ വിളി വന്നു... ത്രേയേ ഡീ... പിന്നെ.. നിന്റെ റൂമിൽ ബെഡിന് പുറത്ത് ഒരു പായ്ക്കറ്റ് ഉണ്ടാവും... അതില് ഞങ്ങടെ വക ഒരു ഗിഫ്റ്റ് ഉണ്ട്...അതിട്ട് വേണം നീ പൂജയ്ക്ക് റെഡിയാവേണ്ടത്... അത് കേട്ട മാത്രയിൽ തന്നെ ത്രേയയുടെ കണ്ണുകൾ സന്തോഷത്തോടെ വിടർന്നു... ഞാനായിരുന്നു ആ ഗിഫ്റ്റ് സെലക്ട് ചെയ്തത്.. എന്നിട്ടും നമ്മക്ക് കിട്ടിയത് ചവിട്ട്....സാരല്ല പകലന്തിയോളം പണിയെടുത്താലും അറവ് കത്തി തന്നല്ലേ മ്മടെ കഴുത്തില്...... ഇനി ഒന്നിനും നമ്മളില്ലേ.... അച്ചു വികാരഭരിതനായപ്പോ സാക്ഷാൽ ബെല്ലാരി രാജയെ കടത്തി വെട്ടുന്ന പെർഫോമൻസ് ആയിരുന്നു അവിടെ നടമാടിയത്...അത് കണ്ട് അഗ്നിയും,ശന്തനുവും കൂടി മുഖവും ചുളിച്ച് അച്ചൂനെ തന്നെ നോക്കി നിന്നു...ആ രംഗം കണ്ടപ്പോ ത്രേയയ്ക്ക് ശരിയ്ക്കും ചിരിയാണ് വന്നത്...അവളാ

💬 Comments

View all comments