Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
സന്തോഷത്തിൽ തന്നെ വൈദേഹിയിൽ നിന്നും വിട്ടുമാറി ത്രിമൂർത്തികൾക്കരികിലേക്ക് നടന്നടുത്തു.... അവർക്ക് മുന്നിലേക്ക് എത്തിയ ത്രേയ മൂവരേയും ഒരുപോലെ ചേർത്ത് കെട്ടിപ്പിടിച്ചതും അവരും അവളെ വളരെ സ്നേഹത്തോടെ മുറുകെ ചേർത്ത് പിടിച്ചു നിന്നു...അച്ചൂന് ഇരുവശവും നിന്ന അഗ്നിയും ശന്തനുവും ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചതും വൈദേഹി ആ രംഗവും കണ്ട് ചിരിയോടെ നിന്നു...മൂവരിൽ നിന്നും അടർന്നു മാറുമ്പോ ത്രേയയുടെ കണ്ണുകളിൽ ആനന്ദാശ്രു നിറഞ്ഞിരുന്നു...അവരെ കാണാതെ അവളത് തുടച്ചു മാറ്റി മുഖത്തൊരു പുഞ്ചിരി നിറച്ചു കൊണ്ട് ത്രേയ വീണ്ടും വൈദേഹിക്കരികിലേക്ക് നടന്നു....
റൂമിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് രാവൺ ഈ രംഗങ്ങളെല്ലാം കാണുന്നുണ്ടായിരുന്നു...ത്രേയയോട് ചെയ്തു കൂട്ടുന്ന ദുഷ്ടതകൾ ഓർത്തപ്പോ അവന്റെ മനസ് ആകെയൊന്ന് പിടഞ്ഞു... എങ്കിലും അതവളോടുള്ള സ്നേഹമോ സഹതാപമോ ആക്കി മാറ്റാൻ ഇടവരുത്താതെ വീണ്ടും മുഖത്ത് ദേഷ്യം നിറച്ചു കൊണ്ട് അവൻ റൂമിലേക്ക് തന്നെ തിരിഞ്ഞു നടന്നു....
വൈദേഹി പറഞ്ഞത് കേട്ട് ത്രേയ നേരെ അവളുടെ റൂമിലേക്ക് തന്നെ നടന്നു...റൂമിന്റെ ഡോറ് തുറന്ന് അകത്തേക്ക് കയറിയപ്പോഴേ കാണാമായിരുന്നു ബെഡിലിരുന്ന ആ പായ്ക്കറ്റ്...
ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ അവളാ ബെഡിനരികിലേക്ക് കുതിച്ചു....ചെന്ന പാടെ പായ്ക്കറ്റ് കൈയ്യിലെടുത്ത് വളരെ ആകാംക്ഷയോടെ അവളത് തുറക്കാൻ തുടങ്ങി...
അടങ്ങാത്ത excitement ൽ അവളാ ബോക്സ് തുറന്നതും അതിനുള്ളിലിരുന്ന കസവ് ദാവണി കണ്ട് അവളുടെ കണ്ണുകൾ വിടർന്നു....
coffee brown colour ബ്ലൗസായിരുന്നു ദാവണിയ്ക്ക് കോമ്പിനേഷൻ...കസവ് കരയ്ക്ക് മുകളിൽ പതിച്ചിരുന്ന ഉണ്ണിക്കണ്ണന്റെ മ്യൂറൽ പെയിന്റിങും,അങ്ങിങ്ങായി തെളിഞ്ഞു നിന്ന മയിൽപീലികളും ആ ഡ്രസ്സിന്റെ ഭംഗി കൂട്ടി...
അവളത് നിവർത്തി കണ്ണാടിയ്ക്ക് മുന്നിൽ കൊണ്ടു വന്ന് ഭംഗി നോക്കാൻ
💬 Comments
View all comments