0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 510
പെട്ടെന്ന് യാദൃശ്ചികമായി കൺമണി ശന്തനൂന് നേരെ തിരിഞ്ഞതും തിടുക്കപ്പെട്ട് അവനവിടെ നിന്നൊന്ന് പരുങ്ങി... അല്ല... ശന്തനു എന്താ ഇവിടെ... എന്താ മിണ്ടാതെ പിന്നില് വന്ന് നിന്നത്... കൺമണി അല്പം ഞെട്ടലോടെ ചോദിച്ചു കൊണ്ട് നിലത്ത് നിന്നും താലവുമായി എഴുന്നേറ്റു.... ഞാൻ... ഞാൻ വെറുതെ...!!! എനിക്ക് ഒരു കോൾ ചെയ്യാനുണ്ടായിരുന്നു... അതിന് വേണ്ടി വന്നപ്പോ...കൺമണി ഇവിടെ... അപ്പോ തോന്നി.... ശന്തനു നിന്ന് വിക്കുന്നത് കണ്ട് കൺമണി ഒരു ചിരിയടക്കി നിന്നു... എന്തിനാ ശന്തനു ഇങ്ങനെ വിക്കുന്നേ.... എന്റെ മുന്നില് നിൽക്കുമ്പോൾ പേടി തോന്നുന്നുണ്ടോ...അതോ വല്ല കുരുത്തക്കേടും ഒപ്പിച്ചോ...??? ശന്തനു അത് കേട്ട് ആകെയൊന്ന് വിയർത്തു... അല്ല.. ഞാൻ വെറുതെ ചോദിച്ചൂന്നേയുള്ളു... അതിന്റെ പേരിൽ ഇനിയും nervous ആവണ്ട... കൺമണീടെ ആ പറച്ചില് കേട്ട് ശന്തനു ഒന്ന് ചിരിച്ചു..
ഞാൻ.. ഞാൻ ശരിയ്ക്കും ഒരു കാര്യം പറയാൻ വന്നതാ കൺമണീ... തനിക്ക് ഈ വേഷം നന്നായി ഇണങ്ങുന്നുണ്ട്... എപ്പോഴും ദാവണി ഇട്ട് മാത്രം കണ്ടിട്ടുള്ളതല്ലേ...സാരി ഇത്രേം ചേർച്ചയുണ്ടാവുംന്ന് expect ചെയ്തില്ല...!!! വളരെ നന്നായിട്ടുണ്ട്....ഇത്രയും ഭംഗിയുള്ള നാടൻ മുഖം ഞാൻ മുമ്പ് കണ്ടിട്ടേയില്ല എന്നുവേണം പറയാൻ.... ശന്തനു അത്രയും പറഞ്ഞ് തീരും വരെ ഒരു പുഞ്ചിരിയോടെ അവനെ തന്നെ നോക്കി നിൽക്ക്വായിരുന്നു കൺമണി... എല്ലാം കഴിഞ്ഞപ്പോ അവള് ചിരിയോടെ മുഖം താഴ്ത്തി നിന്നു.... പിന്നെ പതിയെ മുഖമുയർത്തി അവനെയൊന്ന് നോക്കി... അവളുടെ ചിരിയുടെ അർത്ഥം മനസ്സിലാവാതെ നിൽക്ക്വായിരുന്നു ശന്തനു... ഇങ്ങനെ പറഞ്ഞിട്ടുള്ള എത്രാമത്തെ ആളാ ഞാൻ.... വല്ല പിടിയും ഉണ്ടോ...??? കൺമണി അതും പറഞ്ഞ് വീണ്ടുമൊന്ന് ചിരിച്ചതും ശന്തനൂന്റെ മുഖമാകെ വാടി... ഞാനങ്ങനെ എല്ലാ പെൺകുട്ടികളോടും ഇങ്ങനെ പറഞ്ഞു നടക്കാറില്ല കൺമണീ... അതൊന്നും വ്യക്തമായി എനിക്കറിയില്ലല്ലോ ശന്തനൂ... പിന്നെ ഇയാള് വിഷമിക്കാൻ പറഞ്ഞതല്ല കേട്ടോ.. വെറുതെ ഒരു തമാശയ്ക്ക്..ഇനി ഇത് മനസില് കൊണ്ട് നടക്കേണ്ട... ഞാൻ വെറുതെ അച്ചു പറയും പോലെ ഒന്ന് പറഞ്ഞൂന്നേയുള്ളൂ..... അത് കേട്ടതും ശന്തനൂന്റെ മുഖമൊന്നു വിടർന്നു... അപ്പോ അച്ചു പറഞ്ഞതെല്ലാം വിശ്വസിച്ചിട്ടാണോ കൺമണി അങ്ങനെ പറഞ്ഞത്...?? അവൻ വെറുതെ... എങ്കില് പിന്നെ ഞാനും വെറുതെ എന്നങ്ങ് വിചാരിച്ചോളൂ

💬 Comments

View all comments