Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
കുട്ടിയോ...ഏത് അനിയത്തി കുട്ടി...???
അഗ്നി നെറ്റി ചുളിച്ചു കൊണ്ട് അങ്ങനെ ചോദിച്ചതും അച്ചൂന്റെ മുഖത്ത് നാണത്തോടെ ഒരു പുഞ്ചിരി വിരിഞ്ഞു...അവനാ ചിരിയിൽ നഖം കടിച്ചു കൊണ്ട് നിലത്ത് കളം വരയ്ക്കാൻ തുടങ്ങി....
അതേ അഗ്നീ... ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്... നിന്റെ അനിയത്തി കുട്ടി ആകുമല്ലോ...!!!
പ്ഫഫഫ...
നീ കെട്ടാൻ പോകുന്ന പെണ്ണോ... അതിന് നിന്നെ ആരാ ഇപ്പോ കെട്ടിക്കുന്നത്...
മൊട്ടേന്ന് വിരിഞ്ഞില്ല..അപ്പോഴേ കെട്ടാൻ നടക്കുന്നു.......
അഗ്നീടെ ആ പറച്ചില് കേട്ടതും അച്ചു പേടിച്ച് രാവണിന് പിന്നിലേക്ക് ഒളിച്ചു നിന്നു...
ഇയാള് ഈ കാലത്തൊന്നും കെട്ടുന്നില്ലാന്ന് വച്ച് ഞാനും ഇയാളെപ്പോലെ സന്യാസത്തിന് പോകാൻ ഉദ്ദേശിക്കുന്നില്ല...
രാവൺ മുന്നിലുള്ള ധൈര്യത്തിൽ അച്ചു കത്തിച്ചു വിട്ടതും അഗ്നി ഡബിൾ കലിപ്പിൽ അവനെ എത്തിപ്പിടിയ്ക്കാൻ ശ്രമിച്ചു...ആ കാഴ്ച രാവണിനും,ശന്തനൂനും,ഹരിയ്ക്കും ഒരുപോലെ ചിരിയ്ക്കുള്ള വകയുണ്ടാക്കി എന്നുവേണം പറയാൻ.... ഒടുവിൽ രാവണിന്റെ മധ്യസ്ഥതയിൽ കാര്യം solve ആക്കിയതും ശന്തനു വീണ്ടും സംശയവുമായി വന്നു...
അല്ല അച്ചൂട്ടാ... ചോദിക്കാൻ മറന്നു...
ഈ കോഴി എങ്ങനെയാ ദേശീയ പക്ഷിയാവുന്നത്...മയിലല്ലേ നമ്മുടെ ദേശീയ പക്ഷി...അത് നമ്മുടെ രാജ്യത്തിന്റെ....!!
ഞാനുദ്ദേശിച്ചത് ആ ദേശീയത അല്ല...നിന്റെ സ്വഭാവ ശാസ്ത്രം വച്ചുള്ള ദേശീയത....!!*പെണ്ണെന്ന് കേട്ടാലേ രോമാഞ്ചിഫിക്കേഷൻ വരണം അന്തരംഗങ്ങളിൽ....
നേരിൽ കണ്ടാലോ പുറത്തേക്ക് തള്ളണം കണ്ണുകൾ വെള്ളയ്ക്കാ വലിപ്പത്തിലും....
എന്നല്ലേ വയ്പ്....!!!അച്ചൂന്റെ ആ നാല് വരി കവിത കേട്ടതും ശന്തനു ഒരവിഞ്ഞ ചിരി പാസാക്കി കൺമണിയെ ഒന്ന് പാളി നോക്കി... അതെല്ലാം കേട്ട് ശന്തനൂനെ നോക്കി ആക്കി ചിരിച്ച് നിൽക്ക്വായിരുന്നു കൺമണി...അഗ്നിയും,രാവണും,ഹരിയും എല്ലാം അത് കേട്ട് കണക്കിന് ആസ്വദിച്ച് ചിരിക്ക്യായിരുന്നു....ഒരു പാവം വ്യക്തിയെ
💬 Comments
View all comments