Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
ഒരു സാമദ്രോഹി ഇങ്ങനെ തേജോവധം ചെയ്യുമ്പോ കണ്ട് നിന്ന് രസിക്കുന്നോടാ ദുഷ്ടന്മാരേ.....
അത് കേട്ടതും ഹരി ശന്തനൂനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി...
sorry ഹരിയേട്ടാ... except ഹരിയേട്ടൻ...!!!
ശന്തനു ഹരിയെ ഒന്ന് സോപ്പിട്ട് പതപ്പിച്ചു...അതിൽ വീണ ഹരി പതിയെ ഒന്നിരുത്തി മൂളി നിന്നു...
സോറീ ഡാ ശന്തനു...നീയിങ്ങനെ ടെൻഷനാവാതെ...സത്യമായ കാര്യങ്ങൾ പറയുമ്പോ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണം...
അച്ചു അതും പറഞ്ഞ് ശന്തനൂന്റെ തോളിലേക്ക് കൈയ്യിട്ടതും ശന്തനു അതിന് സമ്മതം മൂളി ഒന്ന് തലയാട്ടി... കുറച്ച് കഴിഞ്ഞപ്പോഴാണ് അതിന്റെ പൊരുൾ ശരിയ്ക്കും അവന് മനസിലായത്...അത് മനസിലാക്കിയതും ശന്തനു അച്ചൂനെ ഊക്കോടെ തള്ളിമാറ്റി കലിപ്പ് ഫിറ്റ് ചെയ്ത് നിന്നു...
ഇനി രണ്ടെണ്ണവും കൂടി അടി വേണ്ട...നാളെ ഒരു നല്ല കാര്യം നടക്കാൻ പോവാ... അപ്പോ എല്ലാവരും happy ആയി വേണമിരിക്കാൻ..
അഗ്നി അതും പറഞ്ഞ് അച്ചൂനെം ശന്തനൂനേം ഇരു വശത്തേക്കും ചേർത്ത് നിർത്തി.... അതുവരെയും ചിരിയോടെ നിന്ന രാവണിന്റെ മുഖം ആ വാക്കുകൾ കേട്ടതും വീണ്ടും ദേഷ്യം കൊണ്ട് ചുവന്നു....അവനാ ദേഷ്യത്തിൽ തന്നെ എല്ലാവരിൽ നിന്നും വിട്ടകന്ന് സ്റ്റെയർ കയറാൻ തുടങ്ങി....
രാവൺ...ഡാ..നിക്കെടാ...നീ എവിടേക്കാ...
ഹരി അവന് പിന്നിൽ നിന്ന് ഒരുപാട് തവണ വിളിച്ചിട്ടും അതൊന്നും mind ആക്കാതെ രാവൺ റൂളിനരികിലേക്ക് നടക്കാൻ തുടങ്ങി....
ശ്ശേ...അവൻ പോയല്ലോ...ഇവൻ തനി രാവണൻ തന്നെയാ... എന്ത് ദേഷ്യമാ ഈ ചെക്കന്...
ഹരി അതും പറഞ്ഞ് അഗ്നിയേയും ശന്തനൂനേം അച്ചൂനേം ഒന്ന് നോക്കി...
അത് കാര്യമാക്കണ്ട ഹരിയേട്ടാ... ഞാൻ പറഞ്ഞത് കേട്ടുള്ള ദേഷ്യമാ അവന്... വിവാഹത്തിന്റെ കാര്യം പറഞ്ഞാലേ അവൻ കലിപ്പ് മോഡ്
💬 Comments
View all comments