0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
വാ ശന്തനൂ...ഞങ്ങള് wait ചെയ്യാം... അഗ്നി അതും പറഞ്ഞ് അച്ചൂനേം ഹരിയേയും കൂട്ടി റൂമിലേക്ക് നടന്നു... അഗ്നി പറഞ്ഞത് ഒരാശ്വാസമായി കണ്ട് ശ്വാസം ഒന്ന് നീട്ടി വലിച്ച് ശന്തനു പൂജ നടന്ന ഭാഗത്തേക്ക് വന്നു..... അവിടെ കൺമണി കാര്യമായ ജോലിയിലായിരുന്നു.... അവളറിയാതെ അവൾക് പിന്നിലായി നിന്ന് ഒരു പുഞ്ചിരിയോടെ ശന്തനു അവളുടെ ചെയ്തികൾ നോക്കി കാണുകയായിരുന്നു.... പെട്ടെന്ന് യാദൃശ്ചികമായി കൺമണി ശന്തനൂന് നേരെ തിരിഞ്ഞതും തിടുക്കപ്പെട്ട് അവനവിടെ നിന്നൊന്ന് പരുങ്ങി... അല്ല... ശന്തനു എന്താ ഇവിടെ... എന്താ മിണ്ടാതെ പിന്നില് വന്ന് നിന്നത്... കൺമണി അല്പം ഞെട്ടലോടെ ചോദിച്ചു കൊണ്ട് നിലത്ത് നിന്നും താലവുമായി എഴുന്നേറ്റു.... ഞാൻ... ഞാൻ വെറുതെ...!!! എനിക്ക് ഒരു കോൾ ചെയ്യാനുണ്ടായിരുന്നു... അതിന് വേണ്ടി വന്നപ്പോ...കൺമണി ഇവിടെ... അപ്പോ തോന്നി.... ശന്തനു നിന്ന് വിക്കുന്നത് കണ്ട് കൺമണി ഒരു ചിരിയടക്കി നിന്നു... എന്തിനാ ശന്തനു ഇങ്ങനെ വിക്കുന്നേ.... എന്റെ മുന്നില് നിൽക്കുമ്പോൾ പേടി തോന്നുന്നുണ്ടോ...അതോ വല്ല കുരുത്തക്കേടും ഒപ്പിച്ചോ...??? ശന്തനു അത് കേട്ട് ആകെയൊന്ന് വിയർത്തു... അല്ല.. ഞാൻ വെറുതെ ചോദിച്ചൂന്നേയുള്ളു... അതിന്റെ പേരിൽ ഇനിയും nervous ആവണ്ട... കൺമണീടെ ആ പറച്ചില് കേട്ട് ശന്തനു ഒന്ന് ചിരിച്ചു..
ഞാൻ.. ഞാൻ ശരിയ്ക്കും ഒരു കാര്യം പറയാൻ വന്നതാ കൺമണീ... തനിക്ക് ഈ വേഷം നന്നായി ഇണങ്ങുന്നുണ്ട്... എപ്പോഴും ദാവണി ഇട്ട് മാത്രം കണ്ടിട്ടുള്ളതല്ലേ...സാരി ഇത്രേം ചേർച്ചയുണ്ടാവുംന്ന് expect ചെയ്തില്ല...!!! വളരെ നന്നായിട്ടുണ്ട്....ഇത്രയും ഭംഗിയുള്ള നാടൻ മുഖം ഞാൻ മുമ്പ് കണ്ടിട്ടേയില്ല എന്നുവേണം പറയാൻ.... ശന്തനു അത്രയും പറഞ്ഞ് തീരും വരെ ഒരു

💬 Comments

View all comments