Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
ത്രേയയുടെ വാക്കുകൾ കേട്ട് രാവൺ പുറത്ത് നിന്നു കൊണ്ട് ബെഡിലേക്കൊന്ന് നോക്കി... കുട്ടികൾ മൂവരും നല്ല ഉറക്കത്തിലായിരുന്നു....
ന്മ്മ... എങ്കില് ഡോറ് ലോക്ക് ചെയ്ത് ടെറസിലേക്ക് വാ...ഞാനവിടെ ഉണ്ടാവും....
രാവൺ അതും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഭാവിച്ചു...
ഇല്ല... ഞാൻ വരില്ല...രാവണിന് എന്താ പറയാനുള്ളതെന്ന് വച്ചാൽ ഇവിടെ നിന്ന് പറഞ്ഞാൽ മതി...
ത്രേയ കടുപ്പിച്ച് അത്രയും പറഞ്ഞതും രാവൺ ദേഷ്യത്തിൽ അവൾക് നേരെ തിരിഞ്ഞു...
ഞാൻ പറയുന്നത് നീയങ്ങ് അനുസരിച്ചാൽ മതി...
നാളെ ഈ സമയം എന്റെ ഭാര്യയായിരിക്കില്ലേ നീ...അതിന്റെ അധികാരമാണെന്നങ്ങ് കൂട്ടിക്കോ..
അതിന് ഞാൻ രാവണിന്റെ ഭാര്യ ആയിട്ടില്ലല്ലോ...നാളെ ആവുകയല്ലേയുള്ളൂ..അതു കഴിയട്ടേ... എന്നിട്ട് മതി അധികാരങ്ങളൊക്കെ...
രാവണത് കേട്ടതും ദേഷ്യം ആളിക്കത്തിച്ചു കൊണ്ട് അവളെ അടുത്തേക്ക് വലിച്ചടുപ്പിച്ചു...
മര്യാദയ്ക്ക് പറഞ്ഞാൽ മനസിലാവില്ലേടീ....
രാവണതും പറഞ്ഞ് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ത്രേയയെ പൊക്കിയെടുത്ത് തോളിലേക്കിട്ടു...പ്രതീക്ഷിക്കാതെയുള്ള അവന്റെ ആ നീക്കം കണ്ടതും ത്രേയ അവന്റെ തോളിൽ കിടന്ന് കൈയ്യും കാലും അടിച്ച് കരയാൻ തുടങ്ങി.... പക്ഷേ അവളുടെ പ്രതിരോധങ്ങളെ നിഷ്പ്രയാസം അവഗണിച്ചു കൊണ്ട് രാവണവളെ തോളിൽ തന്നെയിട്ട് ഡോറ് ലോക്ക് ചെയ്ത് ടെറസിലേക്ക് നടന്നു....ടെറസിൽ എത്തും വരെയും ത്രേയ അവന്റെ പുറത്ത് കൈകൊണ്ട് തട്ടി പ്രതിരോധം തീർത്തു കൊണ്ടിരുന്നു.....
ഒടുവിൽ രാവണവളെ നിലത്തേക്ക് നിർത്തുമ്പോ അവള് നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു.....
എന്താ രാവൺ ഇതൊക്കെ...എന്താ നിന്റെ ഉദ്ദേശ്യം...???
ഞാൻ പറഞ്ഞില്ലേ നിന്നോട് എനിക്ക് സംസാരിക്കാൻ ഉണ്ടെന്ന്...
നിനക്ക് സംസാരിക്കാനുണ്ടെങ്കിൽ ഞാനെന്താ ചെയ്യേണ്ടേ... നിനക്ക് നാവ് കൊണ്ട് സംസാരിച്ചല്ലല്ലോ..
കൈകൊണ്ട് ദേഷ്യം തീർത്തല്ലേ ശീലം....
അത് കേട്ടതും രാവണവളുടെ അരക്കെട്ടോട് കൈ
💬 Comments
View all comments