Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
നിറഞ്ഞു നിന്നത് അവളുടെ ഡ്രസിൽ തീ പടർന്ന രംഗമായിരുന്നു.....
അതോർക്കും തോറും അവന്റെ ആകെയുള്ള സമാധാനം കൂടി ഇല്ലാണ്ടാവുകയായിരുന്നു...
അവനാ ടെൻഷനിൽ നടുവിന് കൈതാങ്ങി മറുകൈയ്യാൽ നെറ്റിയിലേക്ക് വീണു കിടന്ന മുടി മുകളിലേക്ക് കോരി ഒതുക്കി വച്ചു.... അനിയന്ത്രിതമായി മിടിച്ചു കൊണ്ടിരുന്ന അവന്റെ ഹൃദയം അവന്റെയുള്ളിലെ പരിഭ്രമത്തെ എടുത്ത് കാട്ടി....
എത്ര ശ്രമിച്ചിട്ടും അവന്റെയുള്ളിലെ ടെൻഷൻ ശമിപ്പിക്കാൻ കഴിഞ്ഞില്ല... എന്തൊക്കെയോ മനസ്സിലോർത്തു കൊണ്ട് അവൻ തിടുക്കപ്പെട്ട് റൂം വിട്ട് പുറത്തേക്ക് നടന്നു....അവൻ നേരെ പോയത് ത്രേയയുടെ റൂമിലേക്കായിരുന്നു....റൂമിന്റെ ഫ്രണ്ടിലെത്തിയതും അവനാദ്യമൊന്ന് അമാന്തിച്ചു നിന്നു... പിന്നെ രണ്ടും കല്പിച്ച് ഡോറിൽ ആഞ്ഞടിച്ച് മുറിയ്ക്ക് പുറത്ത് തന്നെ wait ചെയ്തു....
ഉറക്കച്ചടവിൽ നിന്നും എഴുന്നേറ്റ് വന്ന ത്രേയ കുട്ടികളെ ഉണർത്താതെ പതിയെ ഡോറിന്റെ ലോക്കെടുത്ത് ഡോറ് ഓപ്പൺ ചെയ്തു....
തനിക്ക് മുന്നിൽ നിൽക്കുന്ന രാവണിനെ കണ്ടതും പേടിയോടെ ഉമിനീരിറക്കി അവളവനെ തന്നെ നോക്കി നിന്നു...
എനിക്കൊന്ന് സംസാരിക്കണം.....!!!
രാവണിന്റെ ഗൗരവമേറിയ സ്വരം കേട്ടതും ത്രേയ ആകെയൊന്ന് പതറി... അതിന് മുമ്പ് നടന്ന സംഭവങ്ങൾ ഓരോന്നും അവളൊന്ന് ഓർത്തെടുത്ത് നിന്നതും രാവൺ റൂമിലേക്ക് കയറാൻ ഭാവിച്ചു.... പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്ന് ത്രേയ തിടുക്കപ്പെട്ട് കട്ടിളപ്പടിയിലേക്ക് കൈ ചേർത്ത് അവനെ അകത്തേക്ക് കയറാതെ തടഞ്ഞു വച്ചു...
അകത്തേക്ക് കയറണ്ട... ഇവിടെ വച്ച് പറയാനുള്ളത് പറഞ്ഞാൽ മതി...
ത്രേയേടെ ആ നില്പ് കണ്ട് രാവണവളെ തന്നെ ഉറ്റുനോക്കി നിന്നു...
എന്താ പേടിയാണോ നിനക്കെന്നെ...
ഞാനിന്ന് മദ്യപിച്ചിട്ടില്ല....
അതുകൊണ്ടല്ല...റൂമില് കുട്ടികള് നല്ല ഉറക്കത്തിലാ...രാവണിന്റെ ദേഷ്യം കൂടുമ്പോ വല്ലതും തല്ലി തകർക്കാൻ തുടങ്ങും... അതുകേട്ട് അവരുണരണ്ട...
💬 Comments
View all comments