Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
ഉരുകി തീരുന്ന ഒരു മനസ് എനിക്കുണ്ട്....
അത് നീ എപ്പോഴെങ്കിലും ഒന്ന് മനസിലാക്കണം....
എന്നെ സംബന്ധിച്ചിടത്തോളം മരണത്തേക്കാൾ വലുതാണ് നിന്റെ ഈ അവഗണന... സഹിക്കാൻ കഴിയാത്ത വേദനയാണ് രാവൺ നീയെനിക്ക് നല്കിക്കൊണ്ടിരിക്കുന്നത്......
ത്രേയ അത്രയും പറഞ്ഞ് ഒരൂക്കോടെ രാവണിന്റെ പിടി അയച്ചെടുത്ത് അവനെ മറികടന്ന് നടന്നു...ടെറസിൽ നിന്നും വേഗത്തിൽ സ്റ്റെയർ ഇറങ്ങി നടന്ന ത്രേയയിലേക്ക് നോട്ടം പായിച്ചു നിൽക്ക്വായിരുന്നു രാവൺ.....
ത്രേയ വിട്ടകന്നു പോയിട്ടും ആകെ കലങ്ങി മറിയുന്ന മനസ്സോടെ ടെറസിൽ തന്നെ നിൽക്ക്വായിരുന്നു രാവൺ....
ആ ഒരു രാത്രി ഇരു മനസ്സുകളേയും കലുഷിതമായ പല ചിന്തകളും മഥിച്ചു കൊണ്ടിരുന്നു...
നേരം പുലരുമ്പോൾ പൂവള്ളി വിവാഹ മേളങ്ങളാൽ ഉണർന്നിരുന്നു....പൂവള്ളി തറവാടിന് മുന്നിൽ ഒരുക്കിയിരുന്ന വിവാഹ പന്തലിലേക്ക് ക്ഷണിച്ചു വരുത്തിയ ഓരോരുത്തരായി എത്തിച്ചേർന്നു....
പെട്ടന്ന് നിശ്ചയിച്ച വിവാഹമായതിനാൽ ബന്ധുക്കളുടേയും നാട്ടുകാരുടേയും എണ്ണം വളരെ കുറവായിരുന്നു.....
പൂവള്ളിയിലേക്ക് എത്തിയ ഓരോരുത്തരേയും പ്രഭയും,വൈദേഹിയും ചേർന്നാണ് ക്ഷണിച്ചിരുത്തിയത്....
എല്ലാറ്റിനും പിന്നിൽ നിന്ന് നിർദേശമിടുന്ന ജോലിയായിരുന്നു വൈദിയ്ക്ക്... അതുകൊണ്ട് തന്നെ നീക്കങ്ങളെല്ലാം ഊർമ്മിളയ്ക്കും,
വേദ്യയ്ക്കും നല്ല നിശ്ചയമുണ്ടായിരുന്നു....
ത്രേയയോട് പകയുള്ളതിനാൽ വേദ്യ വിവാഹത്തിന് വേണ്ടി വലിയ മുന്നൊരുക്കങ്ങളോ,തയ്യാറെടുപ്പുകളോ നടത്തിയിരുന്നില്ല... അധികം മേക്കപ്പിൽ മുങ്ങി കുളിയ്ക്കാതെ പതിവിലും വിപരീതമായി അവള് മണ്ഡപത്തിനരികെ വന്ന് നിന്നു....വൈദേഹിയുടെ പ്രീതി നേടിയെടുക്കാൻ വേണ്ടി ആവും വിധം അവർക്ക് മുന്നിൽ ഒരു ക്രിതൃമ ചിരി വിരിയിച്ചായിരുന്നു വേദ്യേടെ നില്പ്....
വസുന്ധരയും,സുഗതും നല്ല മേക്കപ്പിൽ തന്നെ ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും പൂജാരി എത്തിയിരുന്നു...
ഹരിണി എത്തിയെങ്കിലും കൂറ് വേദ്യയോട് ആയതുകൊണ്ട് അവളെപ്പോലെ തന്നെ simple മേക്കപ്പിൽ ഒരുങ്ങി അവളും വേദ്യക്കരികെ തന്നെ ഇടംപിടിച്ചു....
എന്നാൽ
💬 Comments
View all comments