Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
തമാശയായി കണ്ടിരുന്ന അച്ചുവിന്റെ മുഖം ആ സന്ദർഭത്തിൽ മാത്രം ഒന്ന് വാടി തുടങ്ങി....നിമ്മിയ്ക്ക് മുന്നിൽ ക്രിതൃമമായി ഒരു ചിരി വരുത്തി ഒരുൾപ്രേരണയാൽ അവൻ കൈ പെട്ടെന്ന് പിന്വലിച്ചുയർന്നു... അച്ചുവിന്റെ ആ പ്രതികരണം നിമ്മിയെ ശരിയ്ക്കും വിഷമിപ്പിച്ചിരുന്നു....
അവളാ സങ്കടം ഉള്ളിലൊതുക്കി പതിയെ അനുഗ്രഹം വാങ്ങി എഴുന്നേറ്റു... അപ്പോഴേക്കും അച്ചു അവിടം വിട്ട് കുറച്ചു ദൂരം മുന്നോട്ട് നടന്നിരുന്നു....ആ രംഗങ്ങളെല്ലാം കണ്ടു നിന്ന അഗ്നിയ്ക്ക് കാര്യങ്ങളെന്താണെന്ന് അച്ചു പറഞ്ഞ് ഏറെക്കുറെ വ്യക്തമായിരുന്നു....കലുഷിതമായ മനസ്സോടെ അച്ചു നേരെ ചെന്നു നിന്നത് അഗ്നിയ്ക്ക് തൊട്ടരികിലായിരുന്നു...
അച്ചൂന്റെ മുഖം കണ്ടതും അഗ്നി അവന്റെ തോളിൽ കൈ ചേർത്ത് അവനോട് കാര്യം ആരാഞ്ഞു...അഗ്നീ ഞാൻ കരുതിയത് അവള് മാറീട്ടുണ്ടാവുംന്നാ... പക്ഷേ ഇപ്പോഴും....അച്ചൂന്റെ മുഖഭാവം കണ്ട് ഒന്നും മനസ്സിലാകാതെ നിൽക്ക്വായിരുന്നു ശന്തനു...ഇപ്പോ അവള് നിന്നോട് എന്തെങ്കിലും പറഞ്ഞോ അച്ചൂ...
അഗ്നി കാര്യമൊന്നും പൂർണമായും വ്യക്തമാക്കാതെ അച്ചൂനോട് അങ്ങനെ ചോദിച്ചതും ശന്തനു അച്ചൂലേക്ക് നോട്ടം പായിച്ചു നിന്നു...
മ്മ്മ്മ്ഹ്...അവളൊന്നും പറഞ്ഞില്ല... പക്ഷേ എനിക്ക് അവളുടെ മുഖഭാവം കണ്ടപ്പോ എന്തോ ഒരു വല്ലായ്മ പോലെ... ഇവിടെ വന്നപ്പോ കാര്യമായി mind ചെയ്യാതെ ഇരുന്നപ്പോ ഞാൻ കരുതി അവള് അതൊക്കെ മറന്നിട്ടുണ്ടാവുംന്ന്....
ഏയ്..നീ അതിന്റെ പേരിൽ ടെൻഷനാവണ്ട അച്ചൂട്ടാ...അഥവാ അവൾക് ഇപ്പോഴും അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഞാൻ തന്നെ അവളോട് സംസാരിക്കാം...
അഗ്നി പറയുന്നത് കേട്ട് ശന്തനൂന്റെ നോട്ടം അഗ്നിയിലേക്ക് നീങ്ങി...
ഹേയ്.. എനിക്ക് ടെൻഷൻ ഒന്നുമില്ല അഗ്നീ...അവള് നമ്മുടെ നിമ്മിയല്ലേ... അതിനെന്തിനാ ഞാൻ ടെൻഷനാവുന്നേ...
ഹലോ...പൂവള്ളി brother's... ഞാൻ നിങ്ങടെ തറവാട്ടുകാരൻ അല്ലാത്തതു കൊണ്ടാണോ എന്നെ ഇങ്ങനെ നോക്കു
💬 Comments
View all comments