Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
കുത്തിയാക്കി നിർത്തീട്ട് നിങ്ങളിങ്ങനെ സംസാരിക്കുന്നത്....
സഹികെട്ട് ശന്തനു രണ്ടുപേരുടേയും സംസാരത്തിനിടയിൽ കയറി അങ്ങനെ പറഞ്ഞതും അഗ്നിയും അച്ചുവും ഒരുപോലെ ശന്തനൂലേക്ക് ലുക്ക് വിട്ടു...
സോറി ഡാ ശന്തനു പുത്രാ....നീ ഇവിടെ നോക്കുകുത്തി റോള് ചെയ്യുന്നുണ്ടെന്ന് ഞങ്ങള് ഓർത്തില്ല...റിയലി സോറി മച്ചൂ....
അച്ചു അതും പറഞ്ഞ് ശന്തനൂന്റെ തോളിലേക്ക് കൈയ്യിട്ടു നിന്നു....അഗ്നി അത് കണ്ട് പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു....
ഹാ... അങ്ങനെ വഴിയ്ക്ക് വാ... ന്മ്മ...ഇനി പറഞ്ഞേ എന്താ problem ന്ന്...
Problem എന്താണെന്ന് ചോദിച്ചാൽ കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പോകേണ്ടി വരും....ല്ലേടാ അച്ചൂട്ടാ...
അച്ചൂനെ ആക്കി കൊണ്ട് അഗ്നിയൊന്ന് ചിരിച്ചു...
അതൊക്കെ ഞാൻ പിന്നിലേക്ക് പൊയ്ക്കോളാം...നിങ്ങള് കാര്യം പറ....
കാര്യം എന്താണെന്ന് പറയും മുമ്പ് നമുക്ക് പോയി സദ്യ തട്ടിയാലോ...എനിക്കെന്തോ വല്ലാത്ത വിശപ്പ്....
അച്ചു അതും പറഞ്ഞ് അഗ്നിയേയും ശന്തനൂനേം വലിച്ച് വലിയ ഹാളിലേക്ക് നടന്നു.... ശന്തനൂന്റെ സംശയങ്ങൾ അപ്പോഴും ബാക്കിയായിരുന്നു... എങ്കിലും വിശപ്പിന്റെ വിളി വന്നോണ്ട് അവനതിനെ അവഗണിച്ചു കൊണ്ട് അച്ചൂന് പിറകെ വച്ചു പിടിച്ചു.....
ഒരുവിധപ്പെട്ട ബന്ധുക്കളും, അടുത്ത പരിചയക്കാരുമെല്ലാം സദ്യയുണ്ണാനായി സീറ്റുകളിൽ നിന്നിരുന്നു....
അച്ചൂട്ടാ... ഇപ്പോ ഇരിക്കണോ....നമ്മള് പൂവള്ളി തറവാട്ടിലെ അംഗങ്ങളല്ലേ...നമ്മൾ ഇപ്പൊഴേ ഇരുന്നാൽ ക്ഷണിക്കപ്പെട്ട അതിഥികൾ എവിടെ ഇരിയ്ക്കും....
അഗ്നി അതും അടക്കം പറഞ്ഞ് അച്ചൂന് പിന്നാലെ നടക്ക്വായിരുന്നു... പക്ഷേ അതിനെയൊന്നും mind ചെയ്യാതെ രാവണിനും ത്രേയയ്ക്കും opposite ആയുള്ള മൂന്ന് സീറ്റ് അച്ചു കണ്ടുപിടിച്ചു...അവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ച് അവൻ അഗ്നിയേയും, ശന്തനൂനേം സീറ്റിലേക്ക് പിടിച്ചിരുത്തി... മൂന്നാമതായി അവനും ഇരുന്നു....
ഡാ അഗ്നീ.. നമുക്ക് ഇവിടെ ഇരുന്ന് ത്രേയയെ കളിയാക്കാടാ.....ഇപ്പൊഴേ
💬 Comments
View all comments