Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
ഒന്ന് മൂളിക്കൊണ്ട് അച്ചൂന് നേരെ ലുക്ക് വിട്ടു....
ഡാ... വെറുതെ ഇരുന്ന് വായിനോക്കാതെ കാര്യം പറയെടാ...
ശന്തനു പറഞ്ഞത് കേട്ട് ഒടുക്കം അഗ്നി തന്നെ കാര്യം അവതരിപ്പിക്കാൻ തുടങ്ങി...
ഡാ ശന്തനു..നമ്മുടെ ഈ കാട്ടുകോഴി ഒരുപാട് പെൺപിള്ളേരെടെ പിറകെ നടക്കുന്നതല്ലേ നീ കണ്ടിട്ടുള്ളൂ....
ന്മ്മ...അതേ...
പക്ഷേ എപ്പോഴെങ്കിലും.... ഏതെങ്കിലും ഒരു പെണ്ണ് ഇവന്റെ പിറകെ നടക്കുന്നത് നീ കണ്ടിട്ടുണ്ടോ...
No... never... അസംഭവ്യമായ കാര്യമല്ലേ അത്...
ശന്തനു ഉറപ്പിച്ചു പറഞ്ഞു...
എങ്കിൽ അസംഭവ്യം എന്ന് നീ പറഞ്ഞ ഈ കാര്യം സംഭവ്യമാണ് മോനേ....
No...ഞാനിത് വിശ്വസിക്കില്ല... എങ്കിലും ആരാ ആ പെൺകുട്ടി...അതും ഈ വിവേകമില്ലാത്ത വിവേക് എക്സ്പ്രസിന് തലവയ്ക്കാൻ വന്നവൾ...
അത് മറ്റാരുമല്ല മോനേ..നമ്മുടെ നിമ്മി മോൾ തന്നെയാ...
അത് കേട്ടതും ശന്തനൂന്റെ കിളികൾ ഓരോന്നും ദേശം കടന്ന് പറക്കാൻ തുടങ്ങി....
നി..നിമ്മിയോ...നമ്മുടെ നിമ്മിയോ...Is it true....
അത് കേട്ടതും അച്ചാറ് തൊട്ടു നക്കി ഇരുന്ന അച്ചു മണിച്ചിത്രത്താഴിലെ ലാലേട്ടനെപ്പോലെ ആക്ഷനിട്ട് സമ്മതം നല്കിയിരുന്നു....
ഡാ ഇതെങ്ങനെ...അഗ്നീ...
സത്യമായും എനിക്ക് ഇതില് അത്ര വിശ്വാസം പോര...അവക്കെന്താടാ തലയ്ക്ക് ഓളമാണോ...
ഞാനും ഇതൊക്കെ തന്നെയാ ശന്തനൂ ആദ്യം കരുതിയത്...ഇവൻ ചുമ്മാ തള്ളിയതാണോ എന്നുകൂടി സംശയിച്ചു... പക്ഷേ എല്ലാം സത്യമായിരുന്നു... അവളെന്നോട് എല്ലാം നേരിട്ട് പറഞ്ഞെടാ...
അഗ്നി അത് പറഞ്ഞ് അച്ചൂനെ നോക്കുമ്പോ അച്ചു അച്ചാറും കടന്ന് തോരനിൽ എത്തി നിൽക്ക്വായിരുന്നു...
എന്നിട്ട് ഇവനെന്താ അവളോട് പറഞ്ഞത്... തിരിച്ചും ഇഷ്ടാണെന്ന് പറഞ്ഞോ...
ഏയ്...ഇല്ലെടാ...ആ ഒരു കാര്യത്തിൽ നമ്മുടെ അച്ചൂട്ടൻ എന്നെ ഞെട്ടിച്ചു കളഞ്ഞു...അവളെ ഒരനിയത്തീടെ സ്ഥാനത്താ ഇവൻ കണ്ടതെന്ന്..
ശ്ശേ...അത്
💬 Comments
View all comments