0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
മോശമായിപ്പോയി അച്ചൂട്ടാ...ഒരു പെങ്കൊച്ച് വന്ന് മനസ് തുറന്നപ്പോ അത് വേണ്ടായിരുന്നു... ദേ ചന്തനൂ നീ കാര്യം അറിഞ്ഞല്ലോ ഇനി മിണ്ടാതിരുന്ന് വല്ലോം തിന്നിട്ട് പോകാൻ നോക്ക്... അച്ചു ആദ്യമായി മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്തതും ശന്തനുവും അഗ്നിയും ഒരുപോലെ അവന്റെ മുഖത്തേയ്ക്ക് തന്നെ ഒരു നിമിഷം ഞെട്ടലോടെ നോക്കിയിരുന്നു...പൊടുന്നനെ അതൊരു പൊട്ടിച്ചിരി ആകാൻ അധിക സമയം വേണ്ടി വന്നില്ല... അപ്പോഴാണ് അച്ചൂന് തൊട്ടരികിലുള്ള സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പെടുന്നത്...സദ്യയുടെ മേൽനോട്ടം വഹിച്ചിരുന്ന ഒരു മുതിർന്നയാൾ വന്ന് അച്ചൂനോടും ശന്തനൂനോടും അഗ്നിയോടും മൂന്ന് സീറ്റ് മുന്നിലേക്ക് മാറി ഇരിക്കാൻ ആവശ്യപ്പെട്ടു....അത് കേൾക്കേണ്ട താമസം അച്ചു സന്തോഷത്തോടെ അടുത്ത ഇലയെ ലക്ഷ്യം വച്ച് സീറ്റ് പിടിച്ചിരുന്നു... ആ ഇലയില് ഉപ്പേരി ഒരെണ്ണം കുറവുണ്ടായിരുന്നു...ഇപ്പോ കറക്ടായി... അടുത്ത ഇലയിലെ ഉപ്പേരി ഉള്ളിലാക്കിക്കൊണ്ട് അച്ചുവങ്ങനെ പറഞ്ഞതും അഗ്നിയും,ശന്തനുവും ദയനീയമായി അച്ചു എഴുന്നേറ്റ് മാറിയ ഇലയിലേക്ക് നോട്ടം പായിച്ചു....
അതിന് മുന്നിൽ ഇരുന്ന സ്ത്രീ മുറുമുറുപ്പോടെ എന്തൊക്കെയോ പറയുന്നത് കേട്ടതും അഗ്നിയും,ശന്തനുവും പെട്ടെന്ന് ആ നോട്ടം പിന്വലിച്ചിരുന്നു.... ഇവമ്മാരെന്താ ചോറ് വിളമ്പാത്തത്... അച്ചു കാത്തിരുന്നു മുഷിഞ്ഞതു കൊണ്ട് കുർത്തേടെ സ്ലീവ് മുകളിലേക്ക് മടക്കി വെച്ചിരുന്നു... അപ്പോഴേക്കും ഇലയിൽ ചോറ് വിളമ്പി തുടങ്ങിയിരുന്നു.... നല്ല കുത്തരി ചോറും അതിന് മുകളിലേക്ക് ചോടോടെ പകർന്ന പരിപ്പ് കറിയും ഒരു പപ്പടവും കൂടി ആയതും അച്ചു തച്ചുംപുറത്തിരുന്ന് പണി തുടങ്ങി... തൊടുകറികളും അവിയലും കൂട്ടി ഒരു പിടി പിടിച്ചപ്പോഴേക്കും നല്ല കുറുകിയ സാമ്പാർ മുന്നിൽ എത്തിയിരുന്നു... സാമ്പാറിന്റെ സ്വദറിഞ്ഞ് വിശാലമായി ഒരു അങ്കം കൂടി കഴിഞ്ഞതും നല്ല

💬 Comments

View all comments