0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
ചൂടുള്ള അടപ്രഥമനും,സേമിയയും,കടലപ്പായസവും ഒരമ്മ പെറ്റ മക്കളേപ്പോലെ ഇലയിൽ നിരന്നു... വലിയ വേർതിരുവുകളൊന്നും കാണിക്കാതെ അച്ചു മൂന്നിനേയും പഴത്തിൽ കുഴച്ച് തട്ടാൻ തുടങ്ങിയതും അഗ്നിയും,ശന്തനുവും കൂടി മുഖം ചുളിച്ചിരുന്ന് അത് നോക്കി കണ്ടു... മറ്റുള്ളവന്റെ ഇലയിൽ നോക്കി നവരസങ്ങള് വിതറാതെ സ്വന്തം ഇലയിലുള്ളത് കഴിക്കിനെടേ... അച്ചു അത് പറഞ്ഞ് ഒരു കൈയ്യാൽ പായസം മൂന്നും തേവിയെടുത്ത് വായിലേക്ക് വെച്ചു...ഒരു ബോളി കൂടി ആയതും കെങ്കേമമായി എന്നുവേണം പറയാൻ.... ത്രേയയേയും രാവണിനേയും കളിയാക്കാൻ കച്ചകെട്ടി നിന്ന അച്ചു മുന്നിൽ പച്ചമോര് വന്നപ്പോഴാണ് ആ കാര്യം ഓർത്തത്... പെട്ടെന്ന് അവന്റെ നോട്ടം ത്രേയയിലേക്കും രാവണിലേക്കും നീണ്ടു... കൈയ്യിൽ കോരിയെടുത്ത പായസം ത്രേയയ്ക്ക് നേരെ കാട്ടി അച്ചു കളിയാക്കുന്നത് കണ്ടതും ത്രേയ അവനെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി... അവൾക് അടുത്തിരുന്ന രാവൺ അതൊന്നും ശ്രദ്ധിക്കാതെ ആരെയോ കാര്യമായ ഫോൺ വിളിയിലായിരുന്നു.... ഒടുവിൽ ത്രേയയെ mind ചെയ്യുക പോലും ചെയ്യാതെ അവൻ കഴിപ്പ് നിർത്തി എഴുന്നേറ്റ് പോയതും ഒരു നിരാശയോടെ അവളവനെ തന്നെ നോക്കിയിരുന്നു...... അതുവരെയും ത്രേയയെ കളിയാക്കി ചിരിയോടെ ഇരുന്ന അച്ചൂന്റെ മുഖവും ആ കാഴ്ച കൊണ്ടൊന്ന് വാടി... പക്ഷേ അച്ചൂനും അഗ്നിയ്ക്കും ശന്തനൂനും മുന്നിൽ ഒരു പുഞ്ചിരി അഭിനയിച്ചു കാണിച്ച് ത്രേയ പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റു... അഗ്നീ..ഈ കണക്കിന് രാവണിനീം ഇങ്ങനെ തന്നെയാവും ത്രേയയോട്.. അവളോട് ഒരു വാക്ക് പോലും മിണ്ടാൻ കൂട്ടാക്കുന്നില്ലല്ലോ അവൻ... ശന്തനൂന്റെ ആ വർത്തമാനം കേട്ടതും അഗ്നി കഴിപ്പ് നിർത്തി ശന്തനൂനേം അച്ചൂനേം ഒന്ന് നോക്കി... ഈ വിവാഹം നടക്കും വരെ എനിക്കൊരു ടെൻഷനുണ്ടായിരുന്നു... ഇതിനി

💬 Comments

View all comments