Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
എന്തെങ്കിലും കാരണം കൊണ്ട് മുടങ്ങിയാലോ എന്നായിരുന്നു മനസിൽ... പക്ഷേ അത് സംഭവിച്ചില്ല.. അതുകൊണ്ട് ഞാനിപ്പോ ഫുൾ confidence ലാ..കാരണം രാവൺ വിവാഹം ചെയ്തിരിക്കുന്നത് ത്രേയയെ ആ... അവൾക് മുന്നിൽ അവന് തലകുനിച്ചേ മതിയാകൂ...
അഗ്നി രണ്ടും കല്പിച്ച് ഒരു പുഞ്ചിരിയോടെ അതും പറഞ്ഞ് കഴിപ്പ് നിർത്തി എഴുന്നേറ്റു.... പിറകെ തന്നെ സദ്യ കഴിച്ച് സംതൃപ്തിയടഞ്ഞ് അച്ചുവും, ശന്തനുവും കൂടി....
അങ്ങനെ വിവാഹവും സദ്യയും എല്ലാം കഴിഞ്ഞതും ഗൃഹപ്രവേശത്തിനുള്ള സമയമായി...ആ ചടങ്ങ് അടുക്കും വരെ രാവൺ ത്രേയയിൽ നിന്നും അകലം പാലിച്ചു നിന്നു...അവളെ മനപൂർവ്വം അവൻ ഒഴിവാക്കാൻ ശ്രമിച്ചു
കൊണ്ടിരുന്നു.... ഗൃഹപ്രവേശത്തിനുള്ള മുഹൂർത്തം അടുത്തതും വൈദേഹി പകർന്നു നല്കിയ കത്തിച്ചു വച്ച നിലവിളക്ക് ഏറ്റുവാങ്ങി ത്രേയ വലതു കാൽ വച്ച് പൂവള്ളി തറവാട്ടിലേക്ക് പ്രവേശിച്ചു...അവൾക്കൊപ്പം രാവണും നടന്നു കയറിയതും ആ രംഗങ്ങളെല്ലാം അച്ചു അവന്റെ മൊബൈലിൽ പകർത്തി എടുത്തു....
അങ്ങനെ ആ ചടങ്ങും കഴിഞ്ഞു.. ഇപ്പോ ത്രേയ ഈ പൂവള്ളിയുടെ മകളും,മരുമകളും ആയി...ഇനി ജീവിതമൊക്കെ എങ്ങനെയാണോ എന്തോ...
അച്ചു നെഞ്ചത്ത് കൈ വച്ച് മുകളിലേക്ക് നോക്കി അങ്ങനെ പറഞ്ഞതും അഗ്നിയും ശന്തനുവും അവരുടെ പോക്കും നോക്കി നെടുവീർപ്പിട്ടു നിന്നു...
അല്ല അഗ്നീ...വൈദിയങ്കിളെന്താ ഫോട്ടോഗ്രാഫി അറേഞ്ച് ചെയ്യാതിരുന്നത്... ഞാൻ പറഞ്ഞപ്പോ എന്നോട് ദേഷ്യപ്പെട്ടു...
അച്ചു അതും പറഞ്ഞ് അഗ്നിയിലേക്ക് ലുക്ക് വിട്ടു...
അതിന്റെ കാരണം എനിക്കും കൃത്യമായി അറിയില്ല അച്ചൂട്ടാ...ഇന്ന് വൈകിട്ട് ചെറിയൊരു റിസപ്ഷൻ അറേഞ്ച് ചെയ്തിട്ടുണ്ട്... അപ്പോഴേ അതൊക്കെ allowed ചെയ്യൂ എന്നാ കേട്ടത്...
പിന്നെ ആ രാജാറാമിന്റെ നിർദ്ദേശം ഉണ്ടാവും അതൊന്നും വേണ്ടാന്ന്...അയാൾടെ വക എന്തോ special
💬 Comments
View all comments