0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 537
പറയുന്നത്...ഈ നാവ് പറയുന്ന കള്ളങ്ങൾ  വിശ്വസിക്കാൻ കഴിയില്ല എനിക്ക്....കാരണം എന്നോടുള്ള നിന്റെ പ്രണയം നിന്റെ ഹൃദയ താളങ്ങൾ പോലും എനിക്ക് പറഞ്ഞു തരുന്നുണ്ട്......ഞാനത് മാത്രമേ വിശ്വസിക്കൂ...അതിനെ മാത്രമേ എനിക്ക് അംഗീകരിക്കാൻ കഴിയൂ.... ത്രേയ കടുത്ത സ്വരത്തിൽ അത്രയും പറഞ്ഞതും രാവണിന്റെ ദേഷ്യമൊന്നിരട്ടിച്ചു... അവനാ പകയിൽ തന്നെ അവളുടെ ഇരു തോളിലും മുറുകെ പിടിച്ച് അവളെ ഒരൂക്കോടെ അരികിലായുള്ള ഭിത്തിയിലേക്ക് ചേർത്തു....അവൻ അവളിൽ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന കടുത്ത ബലം എത്രത്തോളമാണെന്ന് അവളുടെ മുഖഭാവങ്ങൾ അവന് വെളിവാക്കി കൊടുത്തു.... എന്റെ ജീവിതം തുലച്ചു കളഞ്ഞവളാ നീ.... ഒരൊറ്റ നിമിഷം കൊണ്ട് തച്ചുടച്ചു കളഞ്ഞു നീ എന്നെ.. അന്ന് നീ എന്നെ ഉപേക്ഷിച്ചു പോയതല്ലേ....പിന്നെ എന്തിന് വേണ്ടീട്ടാ നീ ഇപ്പോ വീണ്ടും അവതരിച്ചിരിക്കുന്നേ... കൈയ്യിലെ ക്യാഷ് തീർന്നോ...അതോ നിന്നെ ഇതിനെല്ലാം പ്രേരിപ്പിച്ച നിന്റെ ബോഡിഗാർഡ് നിന്നെ കൈയ്യൊഴിഞ്ഞോ... അതുമല്ലെങ്കിൽ നിന്റെ boy friends നെ മടുത്ത് തുടങ്ങിയോ നിനക്ക്.... രാവൺ.....!!!! ത്രേയയുടെ കണ്ണുകൾ ദേഷ്യത്തോടെ വിടർന്നു.... അവളുടെ അലർച്ച അവിടമാകെ മുഴങ്ങി കേട്ടു.... എന്താടീ...എന്തിനാ നീയിപ്പോ രോഷം കൊള്ളുന്നേ..നീ ബാഗ്ലൂരിൽ ജീവിച്ചു തീർത്ത ജീവിതത്തെ ഞാൻ വളരെ മാന്യമായ ഭാഷയിൽ പറഞ്ഞൂന്നേയുള്ളൂ... ഇതിലും അറയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടവനാ ഞാൻ... നീ എന്ത് കണ്ടൂന്നാ രാവൺ...പറ നീ എന്ത് കണ്ടൂന്നാ.... ഞാനങ്ങനെ ഒരു നിലവാരം കുറഞ്ഞ പെണ്ണായിരുന്നോ...നീ തന്നെ പറ...ആയിരുന്നോ... കണ്ട കാര്യങ്ങളെല്ലാം വെള്ളം തൊടാതെ വിഴുങ്ങുമ്പോ ഈ ത്രേയ നിന്റെ ആരായിരുന്നു എന്ന് ചിന്തിക്കാഞ്ഞതെന്താ നീ.... ത്രേയ അങ്ങനെ പറഞ്ഞതും രാവൺ പതിയെ അവളിൽ നിന്നുള്ള പിടി അയച്ചെടുത്തു...
ഹോ.. ഇപ്പോ എല്ലാ തെറ്റുകളും എന്റെ നേർക്കാ ല്ലേ...ഞാനാണ് തെറ്റുകാരൻ...ല്ലേ കൊള്ളാം...!!! നീ പറഞ്ഞ ഒരു കാര്യം ശരിയാ ത്രേയാ... നീ എന്റെ ആരെല്ലാമോ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്.... എന്റെ സ്വപ്നങ്ങളിലും,ജീവിതത്തിലും നീ നിറഞ്ഞു നിന്ന ഒരു കാലം... പക്ഷേ അത് തകർത്തെറിഞ്ഞ് നീയാണ് മറുകര തേടി യാത്ര ചെയ്തത്....ഒരു തവണ...ഒരു തവണ നീ പറഞ്ഞിരുന്നെങ്കിൽ സമൂഹത്തിന് മുന്നിൽ നിത്യയുടെ കൊലയാളി ആവില്ലായിരുന്നു ഞാൻ.... പക്ഷേ നീയത് ചെയ്തില്ല...എന്നെ ഒരുവട്ടം

💬 Comments

View all comments