Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
സാന്നിധ്യത്തിൽ തന്നെ രാജാറാം കലശ പൂജ ആരംഭിച്ചു....
രാവണിനേയും ത്രേയയേയും അയാൾ ഹോമകുണ്ഡത്തിനരികിലേക്ക് ക്ഷണിച്ചിരുത്തി...
പരസ്പരം മുഖത്തോട് മുഖം നോക്കി രണ്ടുപേരും രാജാറാം ചൂണ്ടിക്കാണിച്ച ഇരുപ്പിടങ്ങളിലേക്ക് ചെന്നിരുന്നു....ആ വേഷത്തിൽ പൂജയ്ക്ക് ഇരിക്കാൻ രണ്ടുപേർക്കും നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നു... എങ്കിലും രാജാറാം പറഞ്ഞത് പോലെയെല്ലാം രണ്ടാളും ചെയ്യാൻ തുടങ്ങി....അഗ്നിയിലേക്ക് ദ്രവ്യങ്ങൾ അർപ്പിച്ചിരുന്നതും ചുറ്റിലും നിന്ന എല്ലാവരും ആ കാഴ്ച കണ്ട് കൈകൂപ്പി നിന്നു...അച്ചു അതെല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.
പൂവള്ളിയിലെ ഒട്ടുമിക്ക എല്ലാ അംഗങ്ങളും ആ ഹോമകുണ്ഡത്തിന് ചുറ്റിലും നിരന്ന് നിൽക്ക്വായിരുന്നു... എല്ലാം പൂജകൾക്കും ഒടുവിൽ രാജാറാം നീട്ടി പിടിച്ച കലശ കുംഭം രാവണും ത്രേയയും ഒരുമിച്ച് കൈയ്യിൽ ഏറ്റുവാങ്ങി....
ഇത് ഇന്ദ്രാവതി പൂജയാണ്... നിങ്ങളുടെ പൂവള്ളി മനയിൽ വച്ചായിരുന്നു ഇത് നടത്തേണ്ടത്.... നിർഭാഗ്യവശാൽ അത് നടന്നില്ല... എങ്കിലും ഇന്ദ്രാവതിയെ പ്രസാദിപ്പിച്ചിട്ടുണ്ട്...
രാജാറാം അത് പറയുമ്പോ ബംഗ്ലാവിന് ചുറ്റും കാറ്റ് ആഞ്ഞ് വീശുന്നുണ്ടായിരുന്നു... പുറത്ത് പൂജയുടെ പ്രതിഫലനം എന്നോണം ഭീതി ജനകമായ അന്തരീക്ഷമായിരുന്നു...
ഈ കലശകുംഭത്തിൽ ഇരുവരും ഒരുപോലെ ഒരേസമയം കൈ കടത്തണം...അതിലെ തീർത്ഥത്തെ കൈയ്യിൽ നനച്ചെടുത്ത് കുംഭം മുറുകെ അടച്ച് സൂക്ഷിച്ചു വയ്ക്കണം... ഇന്നത്തെ രാത്രി അവസാനിക്കും മുമ്പ് ഈ കുംഭത്തിലെ കലശം ഒരു കാരണവശാലും നിലത്ത് പതിയ്ക്കാൻ പാടില്ല...ഈ സമയ കാലയളവിന് മുമ്പ് ആരിൽ നിന്നാണോ അങ്ങനെ സംഭവിക്കുന്നത് അവർക്ക് ഇന്ദ്രാവതി തന്നെ കടുത്ത ശിക്ഷ നല്കും...എന്നാണ് വിശ്വാസം... അതുകൊണ്ട് ഈ കലശകുംഭം ഭദ്രമായി ഒരു താലത്തിൽ വയ്ക്കണം..
ത്രേയയോടും രാവണോടും രാജാറാം അങ്ങനെ നിർദ്ദേശമിട്ടതും ത്രേയയും രാവണും ഒരുപോലെ തലയാട്ടി...
രാജാറാം പറഞ്ഞത് പോലെ കലശത്തിലേക്ക്
💬 Comments
View all comments