Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
കൈകടത്താനായി ഇരുവരും കൈ ഉയർത്തി...അപ്പോഴും ഇരുവരുടെയും കണ്ണുകൾ പരസ്പരം കോർത്തിരുന്നു....
ആ നോട്ടങ്ങൾക്ക് വിട നല്കാതെ തന്നെ ഇരുവരും കൈ കലശകുംഭത്തിലേക്ക് മുക്കി..തീർത്ഥത്തിൽ കൈ നനച്ച് പതിയെ ആ കൈകളെ പിന്വലിച്ചെടുത്തു....
ഈ ചടങ്ങൊക്കെ കൊള്ളാം...ല്ലേ അഗ്നീ..
അച്ചു അഗ്നീടെ തോളിലേക്ക് കൈ ചേർത്ത് നിന്ന് അങ്ങനെ പറഞ്ഞതും ശന്തനു അച്ചൂനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
എന്താ നിമ്മിയ്ക്കൊപ്പം ചെയ്യണംന്ന് ആഗ്രഹമുണ്ടോ...??
ശന്തനൂന്റെ ആക്കിയുള്ള ആ ചോദ്യം കേട്ട് അച്ചൂന്റെ മുഖത്തെ ചിരിയൊന്ന് മങ്ങി..
ദേ ശന്തനു..ഒരു നല്ല ചടങ്ങ് നടക്കുന്ന സ്ഥലമായതുകൊണ്ട് നിന്നെ ഞാൻ തെറി വിളിക്കുന്നില്ല... എന്നുകരുതി ഇനിയും നീ ഇമ്മാതിരി വർത്തമാനം പറഞ്ഞോണ്ട് വന്നാൽ ഇപ്പോ തരുന്ന ആനുകൂല്യം ഞാനപ്പോ തരില്ല... പറഞ്ഞേക്കാം...
അച്ചു അതും പറഞ്ഞൊന്ന് കലിപ്പിച്ചെങ്കിലും അതിനെയൊക്കെ അടപടലേ പുച്ഛിച്ച് നിൽക്ക്വായിരുന്നു അഗ്നിയും,ശന്തനുവും...
അപ്പോ കലശപൂജ അവസാനിച്ചിരിക്ക്യാണ്....ഇനി നിങ്ങളുടെ ആഘോഷങ്ങൾ എന്താണെന്ന് വെച്ചാൽ അത് നടക്കട്ടേ...
അത്രയും പറഞ്ഞു കൊണ്ട് രാജാറാം എഴുന്നേറ്റതും വൈദിയും പ്രഭയും കൂടി ഭയഭക്തി ബഹുമാനത്തോടെ രാജാറാമിനെ കൂട്ടി പുറത്തേക്ക് നടന്നു....ഊർമ്മിളയും കൂടെ കൂടിയതും പിന്നീടവിടെ സഖ്യ കക്ഷികൾ മാത്രമാണ് ശേഷിച്ചത്....
രാവണും ത്രേയയും കൈയ്യിൽ ഏറ്റുവാങ്ങിയ കലശകുംഭം അതേപടി കൈയ്യിൽ തന്നെ ചേർത്ത് പിടിച്ച് നിന്നതും വൈദേഹി അതൊരു താലത്തിൽ ഏറ്റുവാങ്ങി സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് വച്ചു...
മക്കള് ഇനി പോയി എല്ലാവരേയും കണ്ടു വരൂ... എല്ലാവരും നിങ്ങളെ കാത്തിരിക്ക്വല്ലേ... കലശകുംഭം അമ്മ നോക്കിക്കോളാം...
വൈദേഹി അങ്ങനെ പറഞ്ഞതും രാവൺ മുഖത്തല്പം കലിപ്പ് ഫിറ്റ് ചെയ്ത് ത്രേയയെ മറികടന്ന് നടന്നു...
അവൻ പോകുന്നത് കണ്ട്
💬 Comments
View all comments