0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
രാവണിന്റെ റൂം ലക്ഷ്യമാക്കി നടന്നു... അവൻ ദേഷ്യപ്പെട്ടാൽ മോള് പേടിയ്ക്കരുത് ട്ടോ... ഉപദ്രവിക്കാൻ ശ്രമിച്ചാൽ ആയമ്മയോട് പറഞ്ഞാൽ മതി... അതിനുള്ള മറുപടി ആയമ്മ കൊടുത്തോളാം അവന്...
പിന്നെ മോൾടെ ഡ്രസ്സും അത്യാവശ്യ സാധനങ്ങളുമെല്ലാം ആയമ്മ രാവണിന്റെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്...എല്ലാം തലയാട്ടി കേട്ട് ത്രേയ അവർക്കൊപ്പം നടന്നു...രാവണിന്റെ റൂമിന് മുന്നിൽ എത്തിയതും ത്രേയയുടെ നെറ്റിയിൽ വാത്സല്യത്തോടെ ഒന്ന് ചുംബിച്ച് വൈദേഹി അവിടം വിട്ട് നടന്നു... അവരെ യാത്രയാക്കി ശ്വാസം ഒന്ന് നീട്ടിയെടുത്ത ശേഷം ത്രേയ ഡോറിന്റെ ഹാന്റിൽ ലോക്ക് തിരിച്ച് ഡോറ് തുറന്ന് അകത്തേക്ക് പ്രവേശിച്ചു...ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കുമ്പോഴേ കാണാമായിരുന്നു ഡ്രസ്സിംഗ് ടേബിളിനരികെ പുറം തിരിഞ്ഞു നിൽക്കുന്ന രാവണിനെ... ത്രേയ ഡോറടച്ച ശബ്ദം കേട്ടതും അവൻ പതിയെ അവൾക് നേരെ മുഖം തിരിച്ചു... ഒരു കൈയ്യിൽ മദ്യം നിറച്ച ഗ്ലാസും പിടിച്ച് അവൾക് നേരെ ഒരു പുഞ്ചിരി വിരിയിച്ചു കൊണ്ടായിരുന്നു രാവണിന്റെ നിൽപ്... Welcome മിസ്സ് ത്രയമ്പക വേണുഗോപൻ.... ഹോ സോറി... വെൽക്കം മിസ്സിസ് ത്രയമ്പക രാവൺ..... നീയിപ്പോ ത്രയമ്പക വേണുഗോപൻ അല്ലല്ലോ... ത്രയമ്പക രാവൺ അല്ലേ... അതുകൊണ്ട് എന്റെ sweet wife ന് ഈ രാവണന്റെ ലങ്കയിലേക്ക് സ്വാഗതം.... ഇരു കൈകളും വിടർത്തി വച്ചുകൊണ്ട് രാവണങ്ങനെ പറഞ്ഞതും ത്രേയ ഒരു ഭയപ്പാടോടെ ഉമിനീരിറക്കി അവന് നേരെ നടന്നടുത്തു.... അവളുടെ കൈയ്യിലിരുന്ന ഗ്ലാസിൽ നിന്നും പാൽ വിറയലോടെ തുളുമ്പാൻ തുടങ്ങിയിരുന്നു.... എങ്കിലും അഗ്നി പറഞ്ഞു കൊടുത്ത ഉപദേശങ്ങൾ കേട്ട് ത്രേയ മുഖത്തല്പം ധൈര്യം ഭാവിക്കാൻ തുടങ്ങി.... എന്താ ത്രേയ നീ ഇത്രയും വൈകിയത്... ഞാനിവിടെ നിന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ട്

💬 Comments

View all comments