Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
നേരം എന്തായീന്നറിയ്വോ....
രാവണതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ അവൾക്കരികിലേക്ക് നടന്നടുത്തു....
കൈയ്യിൽ പാൽഗ്ലാസ്....മുടിയിൽ മുല്ലപ്പൂവ്,നല്ല കസവിന്റെ സെറ്റുസാരി....
ആകെക്കൂടി സുന്ദരിയായിട്ടുണ്ട് നീ...
രാവണവളെ അടിമുടിയൊന്ന് നോക്കി അവളെ വലം വച്ചു നിന്നു...ശേഷം അവളുടെ കൈയ്യിലിരുന്ന പാൽഗ്ലാസ് അവൻ പതിയെ അവളിൽ നിന്നും വാങ്ങി ടേബിളിന് പുറത്തേക്ക് വച്ചു.....അവന്റെ ആ പ്രതികരണം കണ്ട് ഒന്നും മനസ്സിലാകാതെ നിൽക്ക്വായിരുന്നു ത്രേയ...അവളവനെ തന്നെ ഉറ്റുനോക്കി അതേപടി നിന്നു...
നിന്നെ സമ്മതിച്ചിരിക്കുന്നു ത്രേയ....
You are clever... Very clever....
നീ ശരിയ്ക്കും ഒരു ബുദ്ധിമതി തന്നെയാണ്...അതിൽ ഒരു സംശയവുമില്ല....
എന്നെ ചതിച്ച് പോയിട്ട് എവിടെയോ അഞ്ജാതവാസം നടത്തി ഇപ്പോ എന്റെ ജീവിതത്തിലേക്ക് തന്നെ തിരികെ വന്നിരിക്കുന്നു...
ആരാടീ ശരിയ്ക്കും നിന്റെ ഉപദേഷ്ടാവ്...
എന്തായിരുന്നു നിങ്ങളുടെ ലക്ഷ്യം...???
രാവണിന്റെ ദേഷ്യത്തിന്റെ തോത് എത്രമാത്രം ആണെന്ന് ത്രേയയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു... അതുകൊണ്ട് അവളതിന് മുന്നിൽ ഭയപ്പെടാനോ,കണ്ണീരൊഴുക്കാനോ മുതിർന്നില്ല....അവൻ പറയുന്നതെല്ലാം കേട്ട് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു ത്രേയ....
നീ ഇപ്പോഴും എനിക്ക് മേൽ വിജയം നേടി നിൽക്ക്വാ ല്ലേ...അതല്ലേ ഇപ്പോ നിന്റെ മനസിൽ...അതല്ലേടീ നിന്റെ മുഖത്തെ ഈ പുഞ്ചിരിയുടെ അർത്ഥം...
അത് കേട്ട് ത്രേയ രാവണിന് നേരെ നോട്ടം പായിച്ചു..
എന്റെ മുഖത്തെ പുഞ്ചിരിയുടെ അർത്ഥം എന്താണെന്ന് അറിയണമെങ്കിൽ ആദ്യം നീ എനിക്ക് പറയാനുള്ളതെല്ലാം കേൾക്കാൻ തയ്യാറാവണം രാവൺ..
അത് കേട്ടു കഴിയുമ്പോൾ നീ ഇപ്പോ വെറുക്കുന്നത് പോലെ എന്നെ വെറുക്കില്ല....
അതെനിക്കുറപ്പാ.....നീ എന്നെ പഴയതിലും ഇരട്ടിയായി സ്നേഹിച്ചു തുടങ്ങും...എന്റെ മരണം ആഗ്രഹിക്കുന്ന എല്ലാവരിൽ നിന്നും എന്നെ നീ പൊതിഞ്ഞു പിടിയ്ക്കും... നീയെന്ന സംരക്ഷണ കവചം
💬 Comments
View all comments