Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
വൈദേഹിൽ നിന്നും അടർന്നു മാറി മുഖം തിരിച്ചു നിന്നു...
ഞാനെന്റെ മോനെ തെറ്റുകാരനാക്കാൻ പറഞ്ഞതല്ല...അമ്മ ഒരുപദേശം പോലെ പറഞ്ഞൂന്നേയുള്ളൂ..മോനത് മനസിലൊന്ന് സൂക്ഷിച്ചിരുന്നാൽ മതി....
പിന്നെ വേറൊരു കാര്യം കൂടി പറയാനാ അമ്മ ഇപ്പോ ഇവിടേക്ക് വന്നത്....
മോനീ വേഷമൊക്കെയൊന്ന് മാറ്റി ദേ ഈ ഡ്രസ്സണിഞ്ഞ് താഴേക്ക് വരണം...
അത് കേട്ടതും രാവണിന്റെ നോട്ടം വൈദേഹിയുടെ കൈയ്യിലിരുന്ന പായ്ക്കറ്റിലേക്ക് പാഞ്ഞു...
ഇതെന്താ...??ഞാനെന്തിനാ ഇപ്പൊ താഴേക്ക് വരുന്നത്...??
താഴെ വിവാവത്തിനോട് അനുബന്ധിച്ച് ചെറിയൊരു പൂജ നടത്താനുണ്ട്...മോനും ത്രേയ മോളും ചേർന്നാണ് അത് ചെയ്യേണ്ടത്...
ഇതും വൈദി അങ്കിളിന്റെ തീരുമാനം തന്നെയാണോ...??
രാവണിന്റെ ചോദ്യത്തിൽ അല്പം ഗൗരവം നിറഞ്ഞിരുന്നു...
അതെന്താ മോനേ നീ അങ്ങനെ പറഞ്ഞത്...??
അത് കേട്ട് രാവൺ പരിഹാസച്ചുവയോടെ ഒന്ന് പുഞ്ചിരിച്ചു...
അല്ല ഈ വിവാഹവും അതുകൊണ്ടുള്ള ലാഭവും വൈദിയങ്കിളിനല്ലേ...അമ്മ ശരിയ്ക്കും ഒന്നും അറിയുന്നില്ല എന്നുള്ളതാണ് സത്യം... അച്ഛൻ പോലും എല്ലാം അമ്മയിൽ നിന്നും മറച്ചു വയ്ക്കുന്നു...
രാവൺ...നീയെന്തൊക്കെയാ ഈ പറയുന്നത്...
അച്ഛൻ എന്ത് മറച്ചു വച്ചൂന്നാ...
ഈ വിവാഹം ഒരു തന്ത്രമാണമ്മേ...ഇത് നടന്നാൽ അവളില്ലാതാവും... എന്നെന്നേക്കുമായി...
അവൾടെ മരണമാ ഇവിടെ നടക്കാൻ പോകുന്നത്... അതുകൊണ്ടാ ഈ വിവാഹം വേണ്ട എന്നു ഞാൻ വാശി പിടിയ്ക്കുന്നത്...
അത് പറയുമ്പോ രാവണിന്റെ ഉള്ളം പിടയുകയായിരുന്നു...എത്ര വെറുക്കാൻ ശ്രമിച്ചിട്ടും ത്രേയ എന്ന പ്രണയം അവനിൽ കൊടുങ്കാറ്റായി ആഞ്ഞു വീശി കൊണ്ടിരുന്നു....
ആരുടെ മരണം... തെളിച്ചു പറ രാവൺ...
വൈദേഹി അതും പറഞ്ഞ് രാവണിന്റെ തോളിൽ പിടിച്ച് അവനെ അവർക്ക് നേരെ തിരിച്ചു നിർത്തി..
ത്രേയ...ഈ വിവാഹത്തോടെ അവള് മരിയ്ക്കും...
രാവണത് പറഞ്ഞതും
💬 Comments
View all comments